Chapter Title : അബദ്ധം [PG]
ചോദിച്ചറിഞ്ഞു. നല്ല തിരക്കുള്ള റോഡിലൂടെ കൈയും കാലുമൊക്കെ കാണിച്ചു അപ്പുറം എത്തി. വരുന്ന ബസിന് എല്ലാം കൈ കാണിച്ചു
“ചേട്ടാ ഈ ബസ് റെയിൽവേ സ്റ്റേഷനിൽ പോകുമോ.. “
ഒടുവിൽ ഇട്ടാമതു കൈ കാണിച്ച ബസിലെ കണ്ടക്ടർ പറഞ്ഞു
“ആ പോകും കയറിക്കോ.. “
ആശ്വാസം ആയി പുറകിലായി സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു. ടിക്കറ്റ് എടുത്തപ്പോൾ കണ്ടക്ടറോട് പറഞ്ഞത് പോയിട്ട് അടുത്തിരുന്നു ചേട്ടനോടും പറഞ്ഞിരുന്നു
“ചേട്ടാ റെയിൽവേ സ്റ്റേഷൻ എത്തുമ്പോൾ ഒന്ന് പറഞ്ഞേക്കണേ..”
ഒരു ഉറപ്പിനായി വഴിയിൽ കണ്ട എല്ലാ ബോർഡിലെയും സ്ഥലപ്പേര് നോക്കി യാത്ര തുടർന്നു. ബോർഡ് വായിച്ചത് കൊണ്ട് സ്റ്റേഷൻ എത്തും മുൻപേ മനസ്സിലായി റെയിൽവേ സ്റ്റേഷൻ എത്താറായി എന്ന് പോരാത്തതിന് കണ്ടക്ടർ മുന്നിൽ നിന്ന് വിളിച്ചു പറഞ്ഞു
“റെയിൽവേ സ്റ്റേഷൻ ഇറങ്ങാൻ ഉള്ളവരൊക്കെ ഇറങ്ങിക്കോ…”
ബസിൽ നിന്ന് ഇറങ്ങി നേരെ കൗണ്ടറിലേക്ക് നടന്നു. അൽപ്പം പിശുക്ക് ജന്മനാ ഉള്ളത് കൊണ്ട് സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് ആണ് വാങ്ങിയത്.
“സാർ ഏതു പ്ലാറ്റ് ഫോമിലാണ് ട്രെയിൻ വരുന്നത്…”
ടിക്കറ്റും ബാക്കി കാശും തന്നു കൊണ്ട് അയാൾ പറഞ്ഞു
“തേർഡ് പ്ലാറ്റ് ഫോം…”
തപ്പി നടന്ന് പ്ലാറ്റ് ഫോം കണ്ടെത്തി. അധികം വൈകാതെ തന്നെ ട്രെയിൻ വന്നു. സെക്കന്റ് ക്ലാസ്സ് എടുത്തതിൽ നല്ല വിഷമം തോന്നി. നല്ല തിരക്ക് സൂചി കുത്താൻ പോലും സ്ഥലം ഇല്ല ഒരുവിധം തള്ളി കയറി. ഞെരുങ്ങി ഞെരുങ്ങി ബാത്‌റൂമിനു അടുത്തായി അൽപ്പം സ്ഥലം കിട്ടി ഏതായാലും ആർക്കും ബാത്‌റൂമിലേക്ക് പോകേണ്ടി വരില്ല കാരണം അവിടെ വരെ തിങ്ങി ഞെരുങ്ങി ആളുകൾ
💬 Comments
View all comments