Chapter Title : അബദ്ധം [PG]
അല്ല ആ ഫാക്ടറിക്ക് അടുത്ത് പോകേണ്ട ആവശ്യം ഉണ്ട് അതാ പെട്ടെന്ന് പോ….”
ഇയാൾ എന്റെ ആരും അല്ല എന്നെ രക്ഷിക്കണം എന്ന് ആ ഓട്ടോക്കാരനോട് പറയാൻ തോന്നി പക്ഷെ അയാൾ ഒരു ഗുണ്ടയാണ് എന്ത് വേണമെങ്കിലും ചെയ്യും ഞാൻ ഒന്നും മിണ്ടിയില്ല. ഓട്ടോ പതിയെ മെയിൻ റോഡിൽ നിന്ന് ഉള്ളിലേക്ക് ഉള്ളിലേക്ക് പോയ് കൊണ്ടിരുന്നു ഒടുവിൽ വിചനമായ റബ്ബർ തോട്ടത്തിന് ഇടയിലൂടെയുള്ള മൺ റോഡിലൂടെ ആടി ഉലഞ്ഞു ഓട്ടോ ഫാക്ടറിയുടെ മുന്നിൽ വന്ന് നിന്നു.
“210 രൂപ സാർ 200 തന്നാൽ മതി. ഞാൻ നിൽക്കണോ അതോ പോണോ സാറെ.. “
“ഞങ്ങൾ വരാൻ അല്പം സമയം ആകും നീ പൊക്കോ.. “
“തിരിച്ചു വരാൻ സമയം ആകുമ്പോൾ എന്നെ വിളിച്ചാൽ മതി ഇതാ സാറേ എന്റെ നമ്പർ “
ഓട്ടോക്കാരൻ നിർബന്ധിച്ചു നമ്പർ തന്നു. അയാൾ തിരിച്ചു പോകുന്നത് ഞാൻ നിസ്സഹായൻ ആയി നോക്കി നിന്നു
“വാ പിന്നിൽ ഒരു മതിൽ ഇടിഞ്ഞു വീണു കിടപ്പുണ്ട് അതുവഴി അകത്തു കയറാം ഇവിടെ ക്യാമറ ഒന്നും ഇല്ല ആരും വരില്ല പേരിനു ഒരു സെക്യൂരിറ്റി പോലും ഇല്ല. നമ്മൾ രണ്ട് പേർ മാത്രം…”
അയാൾ ബലമായി എന്നെ വലിച്ചു കൊണ്ട് മതിൽ കെട്ടിന് ഉള്ളിൽ കയറി. അയാൾ എന്നെയും കൊണ്ട് ഒരു വലിയ കെട്ടിടത്തിന്റെ ഉള്ളിൽ കയറി അവിടെ ഉണ്ടായിരുന്ന ഒരു മുറി അയാൾ തല്ലിപ്പൊട്ടിച്ചു ഉള്ളിലായി ഒരു വാതിൽ തുറന്ന് കിടന്നിരുന്നു. അയാൾ എന്നെയും കൊണ്ട് ഉള്ളിൽ കയറി വാതിൽ ഉള്ളിൽ നിന്ന് കുറ്റിയിട്ടു.
💬 Comments
View all comments