Chapter Title : അഭിക്കുട്ടന്‍ [Anagha angel]
കിട്ടി എന്നും അവനെ പേടിപ്പിച്ച് അങ്ങോട്ട് ബിയറും കൊണ്ട് വിട്ടിട്ടുണ്ട് എന്നും പറഞ്ഞു. ക്ലാസ് തുടങ്ങി മൂന്നാല് മാസം ആയെങ്കിലും ഇപ്പോഴും ഫസ്റ്റ് ഇയര്‍ പിള്ളേര്‍ക്ക് ഞങ്ങളെ വലിയ പേടി ആണ്. അവരെ പറഞ്ഞിട്ടും കാര്യമില്ല ആ ജാതി റാഗിങ്ങ് ആണ് ഞങ്ങടെ കോളേജില്‍ നടക്കുന്നത്.
ഫസ്റ്റ് ഇയര്‍ പയ്യന്‍ ആണ് ബിയറും കൊണ്ട് വരുന്നതെന്നറിഞ്ഞപ്പോഴേ ഞങ്ങളും ആവേശത്തിലായി റാഗിങ്ങ് ഞങ്ങളുടേം ഒരു ഇഷ്ടവിനോദം ആയിരുന്നു.
അപ്പോഴേക്കും മഴ തുടങ്ങിയിരുന്നു അവന്‍ വരുന്നതും കാത്ത് ഞങ്ങളിരുന്നു, അപ്പോള്‍ ഒരു പയ്യന്‍ നനഞ്ഞ് കൊണ്ട് ഒരു ബാഗും എടുത്ത് ഒാടിവരുന്നത് ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് ലാബ് അതുകൊണ്ട്തന്നെ ദൂരെ നിന്നേ അവന്‍ വരുന്നത് ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു.
അപ്പോഴാണ് ആര്യ ചോദിക്കുന്നത് ''ഇത് അഭി അല്ലേ''
'' നിനക്കറിയാവോ? ഇവള്‍ക്കല്ലേലും എല്ലാ ആണ്‍പിള്ളേരുടേം പേര് മനഃപാഠം ആണ് '' നാസിയ പറഞ്ഞു.
'' ഇവനാടീ കഴിഞ്ഞ ആഴ്ച്ച കാന്റീനില്‍ വെച്ച് ഞാന്‍ എന്തോ ചോദിച്ചതിന് റാഗ് ചെയ്യ്തെന്നും പറഞ്ഞ് ടീച്ചറോട് പരാതി കൊടുത്തത്.'' ആര്യ പറഞ്ഞു ''ആഹാ ഇവനാണല്ലേ ആ പുള്ളി. ഇവനിട്ടെന്നാല്‍ നല്ല പണി കൊടുക്കണം , നീ അത് പറഞ്ഞപ്പോഴേ ഇവനെ ഒന്ന് കിട്ടണം എന്ന് ഞാനും വിജാരിച്ചതാ '' എന്നും പറഞ്ഞ് നാസിയ ചുണ്ട് കടിച്ചു.
''അത് പിന്നെ പറയാനുണ്ടോ അവനെ ഒന്ന് ഒറ്റക്ക് കിട്ടാന്‍ കാത്തിരിക്കുവായിരുന്നു ഞാനും. ഇന്ന് അവന്റെ കഥ തീര്‍ക്കണം'' എന്ന് പറഞ്ഞ് ആര്യയും ഒരു ആവേശചിരി ചിരിച്ചു.
അപ്പോഴേക്കും അവന്‍ ഞങ്ങളുടെ ബ്ലോക്കിന് താഴെ എത്തിയിരുന്നു.
💬 Comments
View all comments