Chapter Title : അഭിരാമി [Lin Swan]
രാത്രി ഇന്ന് കാൾ അല്ലായിരുന്നു പകരം പണ്ടത്തെ പോലെ മെസ്സേജ് തന്നെ ആയിരുന്നു
"അഭി ഞാൻ പറഞ്ഞത് എന്തായി തനിക്ക് വിഷമം ആയോ"
"ഏയ് ഇല്ല പെട്ടെന്ന് മറുപടി പറയാൻ പറ്റിയില്ല അതായിരുന്നു" ഞാൻ റിപ്ലൈ ചെയ്തു
എന്നിട്ട് എന്ത് തീരുമാനിച്ചു താൻ
അത് പിന്നെ രാജീവേട്ടന്റെ ആഗ്രഹം എന്താണോ അത് തന്നെ ഞാൻ മറുപടി കൊടുത്തു
"അപ്പോൾ തനിക്ക് എന്നെ ഇഷ്ട്ടം ആണല്ലേ"
ഞാൻ ഒരു ഹാർട്ട് ❤️ ഇമോജി മാത്രം അയച്ചു
പിന്നെ ഇങ്ങോട്ട് ഫുൾ ഹാർട്ട് ഇമോജി തന്നെ
അങ്ങനെ നാളെ നേരിട്ട് കാണാം എന്ന് പറഞ്ഞു ഞാൻ പോയി
പിറ്റേന്ന് രാവിലെ തന്നെ ഫോണിൽ ഒരു ഗുഡ് മോർണിംഗ് മൈ ലവ് എന്നൊരു മെസ്സേജ് കണ്ടുകൊണ്ടാണ് എഴുന്നേറ്റ് വന്നത്
അതിന് റിപ്ലൈ കൊടുത്ത് ഉടുത്തൊരുങ്ങി നേരെ ഓഫീസിലേക്ക്.. പതിവുപോലെ രാജീവേട്ടൻ മുൻപിൽ തന്നെ നിൽക്കുന്നുണ്ട്
ഹായ് അഭി എന്ന് പറഞ്ഞു നേരെ എന്റെ അടുത്തേക്ക് വന്നു
ദൈവമേ ഇയാൾ ഇനി എന്നെ വന്നു കിസ്സ് ചെയ്യുവോ ഞാൻ ഒന്ന് പരുങ്ങി എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല
പതിവുപോലെ ഞാൻ വർക്കിൽ മുഴുകി
എന്നോട് വർക്ക് എല്ലാം പെട്ടെന്ന് തീർക്കാൻ ആവശ്യപെട്ടു
പറഞ്ഞപോലെ 4 മണിക്ക് മുൻപ് വർക്ക് മൊത്തം തീർത്തു
ബാക്കി എല്ലാ പണിക്കാരും പോയെന്ന് ഉറപ്പുവരുത്തി രാജീവേട്ടൻ എന്റെ അടുത്ത് വന്നു
"അഭി തന്നെ ഞാൻ എത്ര മോഹിച്ചിട്ടുണ്ടെന്ന് നിനക്കറിയുമോ ഈയൊരു നിമിഷത്തിനായി ഞാൻ എത്ര കാത്തിരുന്നിട്ടുണ്ടെന്ന് നിനക്കറിയുവോ"
അതും പറഞ്ഞു എന്നെ നേരെ ചുമരിന്റെ അടുത്തേക്ക് ചേർത്ത് നിർത്തി
💬 Comments
View all comments