0%

Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]

Author : സ്മിത Read All Parts 11837
അനിൽ പറഞ്ഞു. "ഇങ്ങു തന്നാ മതീന്നെ! എന്നെതിനാ ഈ ഇരിക്കുന്നെ?" "നിന്നോണ്ട് കഴിച്ചാ നട്ടെല്ല് വളയും!" കൊച്ചുത്രേസ്സ്യാ പറഞ്ഞു. "ങ്ഹേ!" ഫിറോസ് അദ്‌ഭുതത്തോടെ ചോദിച്ചു. "ചേട്ടത്തിയും ഡോക്റ്ററാണോ?" "പിന്നില്ലേ!" വർക്കി പരിഹാസ സ്വരത്തിൽ പറഞ്ഞു. "ആശാൻ കളരീൽ വരെ ഓരോ മാസോം തോറ്റ് പഠിച്ച മൊതലാ!" “ഒന്ന് പോ മനുഷ്യാ!"
തെർമൽ കെറ്റിൽ തുറന്ന് ഗ്ലാസ്സുകളിലേക്ക് ചൂടുള്ള ചായ പകർന്നുകൊണ്ട് അവൾ വർക്കിയെ എതിരിട്ടു. "ഞാൻ അഞ്ചാം ക്ലാസ്സ് വരെ പഠിച്ചതാ," "അന്നേരം കെട്ടിക്കാൻ പ്രയവായി!" സിൽവർ പേപ്പറിൽ പൊതിഞ്ഞ ഭക്ഷണ പാക്കറ്റ് ഓരോരുത്തർക്കും കൈമാറുന്നതിനിടയിൽ വർക്കി പറഞ്ഞു. കേട്ട് നിന്നവർ പിന്നെയും ചിരിച്ചു. ഉദ്ദേശിച്ചതിനേക്കാൾ ഭംഗിയുള്ള സ്ഥലമാണ് അതെന്ന് ഫിറോസ് പറഞ്ഞു. അവിടെ ഒരു റിസോർട്ട് പണിയാൻ ഡോക്റ്റർ പ്രവീണിന് തോന്നിയത് ബിസിനെസ്സ് സംബന്ധിച്ച അയാളുടെ ഉൾക്കാഴ്ച്ചയുടെ തെളിവാണ് എന്ന് അയാൾ പ്രശംസിച്ചു. ലണ്ടനിൽ താൻ ചെയ്യുന്ന കമ്പനിയിൽ സഹപ്രവർത്തകരായും ക്ളൈൻറ്റുകളായും വിപുലമായ ഒരു സുഹൃദ്വലയം തനിക്കുണ്ടെന്നും അവരിൽ ഭൂരിഭാഗവും യാത്രാപ്രിയരാണ് എന്നും നല്ല ഒരു ക്യാൻവാസിംഗ് താൻ ഡോക്റ്റർ പ്രവീണിന്റെ റിസോർട്ടിന് വേണ്ടി ചെയ്യുമെന്നും ഫിറോസ് പറഞ്ഞു. അതിനിടയിൽ പാട്ടും ഡാൻസുമൊക്കെ അരങ്ങേറി. "കൊച്ചുത്രേസ്സ്യായെ," ഉല്ലാസമൊക്കെ തകർക്കുന്നതിനിടയിൽ വർക്കി ഭാര്യയെ വിളിച്ചു. "എന്നതാ?" നാടൻ പാട്ട് പാടി തകർക്കുന്നതിനിടയിൽ കൊച്ചുത്രേസ്സ്യാ വിളികേട്ടു. "എടീ സാറിന്റെ വീട്ടീന്ന് പൊരുമ്പം വേറെ ചില ഐറ്റം ഒക്കെ നമ്മള് കൊണ്ടന്നില്ലാരുന്നോ? അതെന്ത്യേ?" "ആഹാ!" അത് കേട്ട് അഭിരാമി പറഞ്ഞു. "വർക്കീടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി ..." പെട്ടെന്ന് എന്തോ ഓർത്ത് കൊച്ചുത്രേസ്സ്യാ തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ നേരെ ചെന്ന് പിൻഡോർ തുറന്ന് ഒരു ചുവന്ന പ്ലാസ്റ്റിക് കവർ എടുത്തുകൊണ്ടുവന്നു. "എടീ ഗ്ളാസ്സൊക്കെ?" വർക്കി ചോദിച്ചു. "ഒന്നടങ്ങെന്റെ മനുഷ്യാ!" അസഹീനമായ സ്വരത്തിൽ കൊച്ചുത്രേസ്സ്യാ പറഞ്ഞു. "എല്ലാം ഉണ്ട് ഇതിനകത്ത്!" വർക്കി ആ കവർ വാങ്ങി. അതിനുള്ളിൽ നിന്ന് രണ്ട് പാക്കറ്റുകൾ എടുത്ത് അഴിച്ചു.
പച്ച നിറമുള്ള ബോട്ടിൽ ആയിരുന്നു ആദ്യം. "ഗ്ലെൻ ലിവറ്റ് വിസ്‌കി..." അനുപമ അതിന്റെ ലേബൽ വായിച്ചു. "എന്ത് ഭംഗിയാ മമ്മി ബോട്ടിൽ കാണാൻ!" അവൾ

💬 Comments

View all comments