Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]
ഞാനില്ലല്ലോ..."
ഫിറോസ് ചിരിച്ചു.
"അതിലെ അഭിനേതാക്കൾ ....ആക്റ്റേഴ്സ് ഒക്കെ നിങ്ങളുടെ ഫാമിലി അല്ലെ?"
"അത് ...!!"
വാക്കുകൾ കിട്ടാതെ പ്രവീൺ വിഷമിച്ചു.
"എന്തിനാണ് നീ...?"
അതിനുത്തരമായി ഫിറോസ് മൊബൈൽ സ്ക്രീൻ പ്രവീണിന്റെ കണ്ണുകൾക്ക് നേരെ പിടിച്ചു.
"ഇതിന്റെ ഉത്തരമാണ് നിങ്ങൾ കണ്ടതൊക്കെ,"
പ്രവീൺ സ്ക്രീനിലേക്ക് സൂക്ഷിച്ച് നോക്കി.
അതിൽ സുന്ദരിയായ ഒരു സ്ത്രീയെ അയാൾ കണ്ടു.
"ഇത് ...ഇത് റഹ്മത്ത് ...റഹ്മത് അലി..."
"കറക്റ്റ്!"
ഫിറോസ് ചിരിച്ചു.
"ഡോക്ടറുടെ ഒപ്താൽമോളജിയും ബ്രെയിൻ ഫങ്ഷനിങ്ങും ഒക്കെ എക്സലന്റ്റ് ആണ്.പെട്ടെന്ന് തിരിച്ചറിഞ്ഞല്ലോ,"
"ഇത് ..ഇത് നിങ്ങളുടെ ..നിങ്ങളുടെ സിസ്റ്റർ...ആണോ?"
ഫിറോസ് അൽപ്പ സമയം അയാളുടെ കണ്ണുകളിലേക്ക് നോക്കി.
"എന്റെ ഉമ്മച്ചി...എന്റെ ...."
കുഴഞ്ഞ് അവശനായി പ്രവീൺ ബെഞ്ചിലിരുന്നു.
“I will repsct the privacy of mypatients…”
വാക്കുകൾ ഉരുവിട്ടുകൊണ്ട് ഫിറോസ് പോഡിയത്തിൽ നിന്ന് അയാൾക്ക് നേരെ ചുവടുകൾ വെച്ചു.
"...for their problems are not disclosed to me that the world may know. Most especially must I tread with care in matters of life and death...."
ഫിറോസിൻറ്റെ ചുണ്ടുകളിൽ നിന്നും വീണ വാക്കുകൾ തന്റെ തലയ്ക്ക് ചുറ്റും കറങ്ങുന്നത് പോലെ പ്രവീണിന് തോന്നി.
".... If it is given me to save a life, all thanks...."
അവൻ അയാളുടെ അടുത്തെത്തി.
"ഞാനിപ്പോൾ പറഞ്ഞ വാക്കുകൾ എന്താണ് ഡോക്റ്റർ പ്രവീൺ, ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസർ?"
അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു.
"ഹിപ്പോക്രാറ്റിസ് ഓത്ത് ..."
💬 Comments
View all comments