Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]
ഫിറോസിനെ അദ്‌ഭുതത്തോടെ നോക്കി.
"കോൺവെൻറ്റ് സിസ്റ്റർമാർ നടത്തുന്ന ഒരു ഓർഫനേജിൽ..."
ഫിറോസ് തുടർന്നു.
"അവിടെ ...ഒരു മാലാഖയെപ്പോലെ ഒരു സുന്ദരിയെക്കണ്ടു..."
"വൗ !!"
അനുപമ വിളിച്ചുകൂവി.
"എന്താ പേര്...?"
"പാർവ്വതി..."
ഫിറോസ് പറഞ്ഞു.
"ഗ്രേറ്റ്!!"
അനുപമ സന്തോഷം മറച്ചുവെച്ചില്ല.
"എന്നിട്ട്?"
"എന്നിട്ട്...."
ഫിറോസിന്റെ ശബ്ദം അൽപ്പം പതറി.
"അപ്പോഴാണ് മമ്മിയും പപ്പയുമൊക്കെ യാത്ര ചെയ്ത എയർ ലുഫ്താൻസ ക്റാഷ് ആകുന്നത്....മമ്മിയ്ക്ക് എന്റെ കല്യാണം കാണണമെന്ന് എപ്പഴും പറയുമായിരുന്നു...പക്ഷെ....!!"
എല്ലാവരുടെയും മുഖം മ്ലാനമായി.
"പാർവ്വതി ഇപ്പോൾ ...?"
"പപ്പാടേം മമ്മീടേം ന്യൂസ് അറിഞ്ഞ് ആകെ ഡിസ്റ്റർബ്ഡ് ആയിരുന്നു അവൾ ..."
ഫിറോസ് തുടർന്നു.
"അത് കാരണം കിച്ചണിൽ ഗ്യാസ് ഓപ്പൺ ചെയ്ത് വെച്ച് മറ്റെന്തോ ഓർത്തിരുന്നു...അപ്പോൾ പവർ കട്ട് ആയിരുന്നു ....അകത്തെ മുറിയിൽ വെച്ച ഫോൺ ബെല്ലടിച്ചപ്പോൾ അത് അറ്റൻഡ് ചെയ്യാൻ പോയി....ഫോൺ സംസാരം അരമണിക്കൂറിലേറെപ്പോയി ..... സംസാരം കഴിഞ്ഞ് അടുക്കളേൽ തിരിച്ചു ചെന്നപ്പം പെട്ടെന്ന് പവർ വന്നു ...ഗ്യാസ് ഓപ്പണാരുന്ന കാര്യം ആ പാവം മറന്നുപോയി .....ബ്‌ളാസ്സ് ഉണ്ടായി ...പത്ത് ദിവസം ഹോസ്പ്പിറ്റലിൽ ജീവച്ഛവം പോലെ കിടന്നു ...പത്തുദിവസോം ഞാൻ ഹോസ്‌പിറ്റലിൽ അവളുടെ കൂടെ ഉണ്ടാരുന്നു....മമ്മിയെയും പപ്പായേയും ഓർത്തോർത്ത് മനസ്സ് ഡിസ്റ്റർബ്ഡ് ആയിരുന്ന കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്നേരമാണ് അവളെന്നോട് പറയുന്നത്....പത്ത് ദിവസം കഴിഞ്ഞ് അവൾ ....."
ഫിറോസ് വീണ്ടും മുകളിലേക്ക് നോക്കി.
അയാളുടെ കണ്ണുകൾനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"...മരിക്കുമ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു..."
ഫിറോസ് തുടർന്നു.
"പാർവ്വതി കൂടി പോയപ്പോൾ ... ഞാൻ ഒരു ഓർഫനേപ്പോലെയായി ....അപ്പോൾ മമ്മി ലാസ്റ്റ് ഡേയ്‌സിൽ പറഞ്ഞ ഒരു നേർച്ചയെക്കുറിച്ച് ഓർമ്മ വന്നു ...അജ്മീറിൽ ....അവിടെപ്പോയി വന്നതാണ് ..അങ്ങനെയാണ് എനിക്ക് മാഡത്തെയും അനുപമയെയും അനിലിനെയും വർക്കിചേട്ടനേയും ചേട്ടത്തിയേയുമൊക്കെ കാണാൻ കഴിഞ്ഞത്..."
അതിനിടയിൽ വർക്കി മൂന്നാമതും ഗ്ളാസ്സുകൾ നിറയ്ക്കാൻ തുടങ്ങി.
"ചേട്ടാ എനിക്ക് വേണ്ട!"
കുഴഞ്ഞ ശബ്ദത്തിൽ അനുപമ പറഞ്ഞു.
"ഇപ്പം തന്നെ തലനേരെ നിക്കുന്നില്ല..."
"ഞാൻ പറഞ്ഞതാ...!"
അഭിരാമി അവളെ ദേഷ്യപ്പെട്ട് നോക്കി.
"പക്ഷെ മമ്മി....!"
അനുപമ അഭിരാമിയുടെ തോളിൽ കയ്യിട്ടു.
"ഇപ്പം എന്നാ ഒരു സ്മൂത്ത്നെസ്സാണെന്നോ ..വൗ!! ഐ ഫീൽ ഐം ഫ്‌ളോട്ടിങ് ഇൻ
💬 Comments
View all comments