Chapter Title : അഭിസാരിക [ആൽബി]
ഞാൻ നടന്നു.കിട്ടുന്ന ഏതേലും വണ്ടിക്ക് കലൂർ എത്തിയാൽ പതിനൊന്നിന്റെ ലാസ്റ്റ് ബസ് പിടിക്കാം.അതായിരുന്നു മനസ്സിൽ.
കടകൾ അടഞ്ഞുതുടങ്ങി. കടത്തിണ്ണയിൽ പതിവുകാർ തലചായ്ക്കാൻ ഒരുങ്ങുന്നു.വളവിൽ മൂലക്കായി സ്ഥാപിച്ചിരിക്കുന്ന ചവറുകൂമ്പാരത്തിനിടയിൽ ഇരതേടുന്ന നായ്ക്കൂട്ടം. അവയിലാർക്കോ കിട്ടിയ ഭക്ഷണ അവശിഷ്ടത്തിനായി കടികൂടുന്നു അവർ.രാത്രിയുടെ നിശബ്ദതയെ കൂട്ടുപിടിച്ചു ഞാൻ മുന്നോട്ട് നടന്നു.
അടുത്തു കണ്ട ലോക്കൽ ബാറിൽ കയറി ഒന്ന് ചാർജ് ചെയ്യാം എന്ന് തോന്നി.അടിച്ചതിന്റെകെട്ടിറങ്ങി യിരുന്നു.
"ചേട്ടാ രണ്ട് ലാർജ് ജവാൻ.പിന്നെ ഒരു സോഡാ രണ്ട് പുഴുങ്ങിയ മുട്ടയും"
കൗണ്ടറിൽ നിന്ന് നില്പനും വിട്ട് അവിടെനിന്നും ഇറങ്ങി.നോർത്ത് പാലം നടന്നിറങ്ങി ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.ഇടക്ക് കടന്നുപോകുന്ന വാഹനങ്ങളുടെ ശബ്ദം ഒഴിച്ചാൽ നിശബ്ദം.നഗരം ഉറങ്ങിത്തുടങ്ങിയിരിക്കുന്നു.
ബസ്സ്റ്റോപ്പിൽ എത്തുമ്പോൾ യാത്രക്കാർ ആരുംതന്നെയില്ല. വെയ്റ്റിംഗ് ഷെഡിൽ കയറിയിരുന്നു. അതിന്റെ ചുവരുമുഴുവൻ ഏതോ മൊബൈൽ കമ്പനി ഏറ്റെടു ത്തിട്ടുണ്ട്.അല്പം കാത്തിരുന്നു. അപ്പോഴേക്കും ഒരു സ്ത്രീയും അങ്ങോട്ടേക്കെത്തി.പിന്നാലെ ഒരു ബസും.അതിൽ കയറി കലൂർ സ്റാൻഡിലെത്തുമ്പോൾ ബസ് പുറപ്പെട്ടിട്ടില്ല.ഇരുപത് മിനുട്ടോളം ബാക്കിനിൽക്കുന്നു.
പുറകുവശത്തായി സൈഡ് സീറ്റിൽ സ്ഥാനം പിടിച്ചു.പുറത്തെ കാഴ്ച്ചകളിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു.ചില കടകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.തികച്ചും സാധാരണക്കാർ തങ്ങൾക്ക് പോവേണ്ട അവസാന സർവീസും പ്രതീക്ഷിച്ചു നിൽക്കുന്നു.ക്ലീനർമാർ സ്ഥലം വിളിച്ചുപറഞ്ഞ് ആളുകളെ കയറ്റുന്നുണ്ട്.ആൾക്കൂട്ടത്തിൽ സൈക്കിളിൽ ചായ വിൽക്കുന്ന ഒരു വൃദ്ധൻ.ബസ് കാത്തുനിൽക്കുന്ന ചിലർ അടുത്തുകണ്ട ലോട്ടറിസ്റ്റാളിൽ നിന്നും തങ്ങളുടെ ഭാഗ്യം പരീക്ഷി ക്കുന്നു.ഒന്ന് രണ്ട് കടയുടമകൾ ഷട്ടർ താഴ്ത്തുന്നുണ്ട്.രാത്രിയിൽ അതിന്റെ കറുപ്പിൽ അലിഞ്ഞുചേരാൻ തയ്യാറെടുക്കുന്ന നഗരം ഞാൻ അത്ഭുതത്തോടെ നോക്കിക്കാണുകയാണ്.
ആ കാഴ്ച്ചകളിലൂടെ സഞ്ചരിക്കു മ്പോൾ എന്നോടൊപ്പം ബസ് കയറിയ സ്ത്രീയിൽ വീണ്ടും കണ്ണുടക്കി.തന്റെ മൊബൈലിൽ നോക്കി എന്തൊക്കെയോ
💬 Comments
View all comments