Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]
കഴിക്കണം എന്നുണ്ടായിരുന്നു എങ്കിലും അഭിലാഷ് സമ്മതിച്ചില്ല.. അവസാനം അവന്റെ നിർബന്ധത്തിനു വഴങ്ങി ഒരു ചെറിയ പെപ്സി കുപ്പിയിൽ കുറച്ചു അവനു മിക്സ് ചെയ്തു പിന്നീട് കഴിക്കാൻ കൊടുത്തു.. വീട് അടുക്കാറായതിനാൽ ജോച്ചൻ തന്നെ വണ്ടി ഓടിച്ചു. വീടിനു മുറ്റത്തേക്ക് ടവേര വരുന്ന ശബ്ദം കേട്ട് ലിജി കൊച്ചിനെയും എടുത്തു ഇറങ്ങി വന്നു .. അഭിലാഷ് ചെല്ലുമെന്നു അവളോട് പറയാതെ ഇരുന്നതിനാൽ ജോച്ചൻ മാത്രം ആണ് ഇറങ്ങി ചെന്നത്
മദ്യക്കുപ്പികൾ തന്റെ ബാഗിൽ ആക്കി ഭക്ഷണ പൊതിയും ആയി അഭിലാഷും ഇറങ്ങി.
ഇതെന്നാ റെയിൽവേ സ്റ്റേഷൻ ഓട്ടം ഉണ്ടെന്നു പറഞ്ഞിട്ട് നേരത്തെ വന്നത് -- ലിജി അതും ചോദിച്ചു നോക്കിയപ്പോഴാണ് അഭിലാഷിനെ കണ്ടത്
എന്റെ ഈശോയെ ഇതാരാ ചേട്ടായിയോ , നിങ്ങളെന്താ മനുഷ്യാ ഇങ്ങോട്ടു വരുന്നുണ്ടെന്നു വിളിച്ചു പറയാതിരുന്നത് - ലിജി അഭിലാഷിനടുത്തേക്കു ഓടി എത്തി കയ്യിൽ പിടിച്ചു.. പണ്ടേ അവൾ അങ്ങനെയാണ് ഒന്നിച്ചു കളിച്ചു വളർന്ന സ്വാതന്ത്യം
ഇതെന്താടീ മുരിങ്ങാക്കോൽ പോലെ ഇരുന്ന നീയിപ്പോ മത്തങ്ങാ പോലെ ആയല്ലോ - പ്രസവ ശേഷം കൊഴുത്തു തടിച്ച ലിജിയെ കണ്ടു അഭിലാഷ് മനസ്സിൽ തോന്നിയ കാര്യം അത് പോലെ തന്നെ പറഞ്ഞു
ഞാൻ കൊണ്ടുവന്നു പട്ടിണിക്കിട്ടു എന്ന് ആരും പറയില്ലല്ലോ - ജോച്ചൻ കമെന്റ് ഏറ്റു പിടിച്ചു
ചേട്ടനും അനിയനും കൂടി വല്ലതും അടിച്ചു കയറ്റിയിട്ടാണോ വന്നേക്കുന്നെ - ലിജി രണ്ടു പേരെയും മണത്തു നോക്കി. വോഡ്ക അടിച്ച മണം അവൾക്കു കിട്ടിയില്ല പക്ഷെ രാവിലെ അടിച്ച സ്കോച് മണം ചെറുതായി ജോച്ചൻറെ ശരീരത്തിൽ നിന്നും അവൾ പിടിച്ചെടുത്തു
💬 Comments
View all comments