Chapter Title : അഭിയും വിഷ്ണുവും 8 [ഉസ്താദ്]
അവസാനമായി വന്നത് അവളുടെ വീട്ടുകാർ വിഷ്ണുവിനെയും അഭിയെയും വിരുന്നിനു വിളിച്ചപ്പോഴായിരുന്നു.അന്നത്തെ പോലെ ആ റൂം ഇപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കുന്നത് അവനു ഒരു പുതുമ ആയിരുന്നില്ല.കാരണം അഭി വൃത്തിയുടെ കാര്യത്തിൽ പയങ്കര സ്ട്രിക്ട് ആണ് എന്ന് അവനെക്കാൾ വേറാരോടും പറയണ്ടല്ലോ.
അവൻ നേരെ ബാത് റൂമിൽ ചെന്ന് കുളിച്ചു ഡ്രസ് മാറ്റി അവിടെ കിടന്നു.കട്ടിലിൽ കുറച്ച് നേരം കിടന്നപ്പോൾ ആണ് ദിവ്യയെ ഓർമ വന്നത്.അവൻ മൊബൈൽ എടുത്തു അവളെ വിളിക്കാനായ്ഞ്ഞു.എന്നാൽ സമയം അവനെ അതിനനുവധിച്ചില്ല. അവൻ നേരെ വാട്ട്സാപ്പിൽ കയറി നോക്കി.10 മിനുറ്റ് മുൻപാണ് അവളുടെ ലാസ്റ്റ് സീൻ.42 മെസ്സേജുകൾ ആണ് ദിവ്യ അയച്ചിരുന്നത്.എല്ലാം വൈകുന്നേരത്തിനു ശേഷം.കൂടുതൽ മെസ്സേജുകൾ അവളുടെ വക ആയിരുന്നതിനാൽ വാട്ട്സാപ്പിൽ ഒന്നാം സ്ഥാനം അപ്പോൾ അവൾക്കായിരുന്നു.അവൻ ചാറ്റ് ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ അതിൽ അവസാനം അയച്ച മെസ്സേജ് ആണ് അവൻ ആദ്യം വായിച്ചത്.പിന്നീടുള്ള മെസ്സേജുകൾ ഒന്നും അവൻ വായിക്കാൻ നിന്നില്ല.
^^^ഫ്രീ ആകുമ്പോൾ വിളിക്കണം എത്ര രാത്രി ആയിരുന്നാലും^^^
അവനു ആ മെസ്സേജ് കണ്ടപ്പോൾ തെല്ലൊരു ആശ്വാസം തോന്നി.അവൻ ആ മൊബൈലിൽ എന്തൊക്കെയോ കുത്തിയിട്ട് ചെവിയോട് ചേർത്തു.ബെൽ പോകുന്നുണ്ട്...വിഷ്ണുവിന്റെ കോളിന് കാത്തു നിന്നെന്ന പോലെ മൂന്നു നാലു വട്ടം റിങ് ചെയ്തപ്പോൾ തന്നെ ദിവ്യ കോളെടുത്തു.
"""ഹലോ
മറുത്തലയ്ക്കൽ ദിവ്യയുടെ ശബ്ദം ഉയർന്നു.
"""ഹലോ , എന്തോ പറ്റി ഒന്നു വിളിച്ച പോലുമില്ല.
"""കെട്ടിയോളെ കാണാൻ പോയതല്ലേ ഞാൻ എന്തിനാ പിന്നെ വിളിച്ചു ശല്യം ചെയ്യുന്നത്.
അവൾ മനസ്സിന്റെ പരാതി പെട്ടി തുറന്നു
"""എടി അത് അഭിക്ക് പ്രസവവേ....
അവനെ പറഞ്ഞു മിഴുമിപ്പിക്കാൻ
💬 Comments
View all comments