Chapter Title : അഭിയും വിഷ്ണുവും 8 [ഉസ്താദ്]
എന്തെങ്കിലും ആവുമോ എന്ന പേടി അവൻ കുളിക്കുമ്പോഴും ഉണ്ടായിരുന്നു.അതുകൊണ്ട് ആ ക്ഷീണമൊന്നും വിഷ്ണുവിന് ഒന്നുമല്ലായിരുന്നു.
അവൻ ഒരു ബാഗിൽ അവനു ഇടാനുള്ള ഡ്രെസ്സും എടുത്തോണ്ട് പോയി.കാരണം അഭിയുടെ വീട് എറണാകുളത്ത് ആണ്.അവിടെയെതെങ്കിലും ആശുപത്രിയിൽ ആയിരിക്കും അവളെ അഡ്മിറ്റ് ചെയ്തേക്കുക.എടുത്ത സാധനങ്ങളുമായി ഒന്നും കഴിക്കാതെ അവൻ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.അവൻ പുറത്തിറങ്ങി ബൈക്കിൽ കേറി ഇരുന്ന് അവന്റെ വല്ല്യമ്മയെ വിളിച്ചു കാര്യം പറഞ്ഞു 'അമ്മ ഇവിടെ ഒറ്റയ്ക്കാണെന്നും പറഞ്ഞു.
"""നീ പേടിക്കാതെ പൊക്കോ അവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം. സ്നേഹയെ ഞാൻ അങ്ങോട്ട് പറഞ്ഞു വിട്ടേക്കാം.
സ്നേഹ അവന്റെ വല്യമ്മയുടെ മോൾ ആണ്.വിഷ്ണുവിനെക്കാളും 3,4 വയസ്സിനു മൂത്തതാണ്.അവരുടെ ഒറ്റ മോളാണ്.
ചെറുപ്പം മുതലേ സ്നേഹേച്ചി അവനോടു ഒരു നല്ല ചേച്ചിയെപോലെ ആണ് പെരുമാറിയിരുന്നത്.അതുകൊണ്ട് അവനു ചേച്ചിയെക്കാളും അമ്മയെന്ന സ്ഥാനം അവന്റെ മനസ്സിൽ ഉണ്ടായിരുന്നതിനാൽ വേറെ ഒരു കണ്ണിൽ സ്നേഹേച്ചിയെ അവനു കാണാൻ കഴിയുമായിരുന്നില്ല.
അവൻ ബൈക്കു എടുത്തു നല്ല സ്പീഡിൽ കത്തിച്ചു വിട്ടു.ഇന്ന് രാത്രി തന്നെ അവിടെയെത്തണം എന്ന ചിന്ത ആയിരുന്നു അവനു.അവൻ അഭിയുടെ അച്ഛനെ വിളിച്ചു അഭിയെ ഏത് ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ചെയ്തേക്കുന്നത് എന്നു ചോദിച്ചു.
അപ്പോൾ സമയം 6 കഴിഞ്ഞിരുന്നു.പയ്യെ സൂര്യൻ താഴ്ന്നു ആകാശം ഇരുട്ടാകാൻ തുടങ്ങി.ഹൈവേ വഴി അവൻ പറന്ന് ഏകദേശം 3-4 മണിക്കൂർ നിർത്താതെ ഓടിച്ചു അവൻ എറണാകുളത്തു എത്തിയിരുന്നു.അവൻ നേരെ അഭിയുടെ വീട്ടിലേക്ക് വച്ചു പിടിച്ചിട്ട് അവളുടെ വീടിന്റെ സിറ്റ് ഔട്ടിൽ ബാഗ് വച്ചു.അവിടെ ആരുമില്ലായിരുന്നു.അവൻ വീടിനു പുറത്തെ ലൈറ്റ് ഇട്ടിട്ട് അവന്റെ പടകുതിരയെ ഹോസ്പിറ്റലിലേക്ക് തെളിച്ചു.അവന്റെ പടകുതിര ഇന്നേ
💬 Comments
View all comments