Chapter Title : അഭിയും വിഷ്ണുവും 8 [ഉസ്താദ്]
ഇരുന്നു കത്തി മത്സരത്തിൽ ഏർപ്പെടുകയായിരുന്നു.
"""എല്ലാരും റൂമീന്ന് ഇറങ്ങു.അവര് കൊറച്ചു നേരം സംസാരിക്കട്ട്.
അഭിയുടെ അമ്മയാണ് പറഞ്ഞത്.
സ്കൂൾ വിട്ടപ്പോലെ കുട്ടികൂട്ടങ്ങൾ പോയി.അവരെയും കൊണ്ട് അവരവരുടെ അച്ചന്മാരും അമ്മമാരും ഒക്കെ പോയി.രാത്രി വൈകി അവിടെ നിക്കണ്ട എന്നു അഭിയുടെ 'അമ്മ അവരോടു പറയുന്നത് വിഷ്ണു കേട്ടായിരുന്നു.
"""ഏട്ടാ...
അഭിയുടെ വിളി കേട്ട് വിഷ്ണു തിരിഞ്ഞു നോക്കി.
"""ഇവിടെ വന്നിരി.
"""ഉം.നിനക്കിപ്പോ കുഴപ്പം ഒന്നുവില്ലല്ലോ.
"""ഹും ഹും.
അവള് ഇല്ലെന്ന് മൂളി.
"""എന്താ ഉച്ചക്ക് ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നെ.
അഭിയുടെ ചോദ്യം കേട്ടപ്പോഴാണ് വിഷ്ണു വാവയെ നോക്കുന്നത് നിർത്തിയിട്ട് അവളുടെ മുഖത്തേക്ക് നോക്കിയത്.
"""അത് ഡീ.ഞാൻ ആ ദിവ്യയുടെ കൂടെ പോയിരുന്നു അവളുടെ ബന്ധു വീട്ടിലേക്ക്...
പകുതി കള്ളവും പകുതി സത്യവും പറഞ്ഞപ്പോ അവനു വല്ലാത്തൊരു ആശ്വാസവും കുളിർമയും മനസ്സിന് തോന്നി.നെഞ്ചിനകത്ത് AC യുടെ കുളിര് പോലെ.
"""ഹും ഞാൻ എല്ലാം അറിഞ്ഞിരുന്നു.ഏട്ടനെ വിളിച്ചിട്ട് കിട്ടാഞ്ഞോണ്ട് ഞാൻ അമ്മയെ വിളിച്ചിരുന്നു.അപ്പൊ 'അമ്മ പറഞ്ഞു അവളുടെ birthday ആണ് ഇന്നെന്നും.അതുകൊണ്ട് അവളുടെ കൂടെ പോയതാണെന്നും.
"""ഉം.
എല്ലാം കേട്ട് വിഷ്ണു മൂളുക മാത്രം ചെയ്തു.
"""നമ്മുടെ വാവച്ചിയെ കണ്ടോ.സുന്ദരിയായിട്ടില്ലേ എന്നെ പോലെ.
അഭി പറഞ്ഞു.
"""ഉം.നിന്റെ മുഖച്ഛായ ആണിവൾക്ക്. ഇവൾക്ക് നമ്മൾ എന്തു പേരാ ഇടുന്നെ.
"""അത് ഏട്ടൻ തന്നെ പറഞ്ഞോ.
"""വേണ്ട.പെണ്കുഞ്ഞിന് നീ തന്നെ പേരിട്ടോ. ഞാൻ നമ്മുടെ മോന് ഇട്ടോളാം.
"""ഓഹോ , അപ്പൊ ഒന്നിൽ ഒന്നും തീർക്കാൻ എന്റെ പൊന്നു മോന് ഉദ്ദേശമൊന്നുമില്ലാല്ലേ.
അഭി വിഷ്ണുവിന്റെ കവിളിൽ പിച്ചി.
"""ഇല്ലെന്ന് കൂട്ടിക്കോ.ഇവിടുന്ന് അങ്ങു കൊല്ലത്ത്
💬 Comments
View all comments