Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]
വരാൻ തുടങ്ങിയതിൽ പിന്നെയാ എനിക്ക് മുടങ്ങാതെ വർക്ക് കിട്ടി തുടങ്ങിയത്.. അവന് ഒന്നും പറഞ്ഞു കൊടുക്കണ്ട. എല്ലാം കൃത്യമായി ചെയ്യാൻ അവനറിയാം. നല്ല കൃത്യത ആണ് വർക്കിന്റെ കാര്യത്തിൽ.. ചേട്ടൻ നോക്കിക്കോ ഒരു രണ്ടു മൂന്നു കൊല്ലം കഴിഞ്ഞാൽ അവൾ ടൗണിലെ തിരക്കുള്ള ഒരു കോൺട്രാക്ടർ ആകും.. അവന്റെ അപ്പനും മോശം അല്ലാരുന്നല്ലോ.. എന്ത് നല്ല പണിക്കാരൻ ആയിരുന്നു.. എന്റെ വീട് സന്തോഷ് അല്ലെ പണിതത്.. പറഞ്ഞ പൈസയിൽ നിന്ന് ഒരു രൂപ കൂടുതൽ വാങ്ങിയില്ല..തന്നെ മല്ല ഞാൻ പറയാത്ത കുറച്ചു കാര്യങ്ങൾ കിച്ചണിൽ എനിക്ക് ചെയ്തു തരുകയും ചെയ്തു.. നല്ല മനുഷ്യൻ ആയിരുന്നു.. ശശി പറഞ്ഞു.. എന്നും രാവിലെ ഇവിടെ വന്നു ഒരു ചായ നിർബന്ധം ആയിരുന്നു സന്തോഷിനു.. ശശിച്ചേട്ടന്റെ ഒരു ചായ കുടിച്ചാലോ ഒരു സുഖം ഉള്ളു എന്ന് പറയും.. എല്ലാം പെട്ടെന്ന് അല്ലായിരുന്നോ.. നമ്മൾ ആരെങ്കിലും വിചാരിച്ചോ ഇങ്ങനെ ഒരു അസുഗം ഉള്ളിൽ ഉണ്ടായിരുന്നു എന്ന്.. ഒരു വർഷം കൊണ്ട് അവൻ ഉണ്ടാക്കിയത് മുഴുവൻ തീർന്നില്ലേ.. ആ പെങ്കൊച്ചും പിള്ളേരും വഴിയാധാരം ആകാതിരുന്നത് ഭാഗ്യം.. അതിനു മുന്നേ അവനെ അങ്ങ് വിളിച്ചു.. പാവം ആ പെൺകൊച്ചു ഒരുപാടു കഷ്ടപ്പെട്ടു.. എന്ത് ചെയ്യാൻ ആണ്. നല്ലവരെ ഓക്കെ ദൈവം നേരത്തെ വിളിക്കും എന്ന് പറയുന്നത് നേരാ.. ശശി തന്റെ അറിവ് വെളിപ്പെടുത്തി.. അത് പിന്നെ ആനിചേച്ചി ആയോണ്ട് പിടിച്ചു നിന്നതാ.. എങ്ങനെ ജീവിച്ചതാണ് അതുങ്ങൾ.. സന്തോഷ് ചേട്ടൻ പോന്നു പോലെ അല്ലെ അമ്മയെയും മക്കളെയും കൊണ്ട് നടന്നത്…സന്തോഷ് ചേട്ടന് അ സുഖം വന്നതോടെ അവർ
💬 Comments
View all comments