0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]

Author : Ramettan Read All Parts 7.8K

തകർന്ന് പോയില്ലേ.. ആളും പോയി ഉണ്ടായിരുന്ന സമ്പാദ്യവും പോയി..അവിടുന്ന് പിടിച്ചു കേറി വരുവാ ഇപ്പോൾ പാവങ്ങൾ.. മധു പറഞ്ഞു.. ഇനി കുഴപ്പം ഇല്ലടാ മധു.. പയ്യൻ വലുതായില്ലേ നല്ല പണിക്കാരനും ആയി.. പിന്നെ ആനി കൊച്ചിന്റെ തയ്യൽ കടയും മോശമില്ലാതെ പോകുന്നുണ്ട്.. കഷ്ടപ്പാട് ഓക്കെ മാറി തുടങ്ങി..ശശി പറഞ്ഞു…ഞാൻ ഓർക്കുവാരുന്നു.. സന്തോഷ്‌ മരിച്ചു ആറുമാസം കഴിഞ്ഞപ്പോൾ കുറെ അവന്മാർ ഒലിപ്പിച്ചോണ്ട് ആനികൊച്ചിന്റെ പുറകെ ചെന്നതാ.. ആ സമയത്താണ് ആനി ഇവിടെ തയ്യൽ കട തുടങ്ങിയത്.. അതുങ്ങൾ ജീവിച്ചു പോകാൻ വേണ്ടി തുടങ്ങിയതാ.. പക്ഷെ കവലയിൽ ഉള്ളവന്മാർക് അവളെ കണ്ടപ്പോൾ ഒരു ഇളക്കം.. അവളെ കാണാനും സുന്ദരി അല്ലെ.. മൂന്നു പിള്ളേരുടെ തള്ള ആണെന് കണ്ടാൽ പറയുമോ ആ കാലത്തു.. നമ്മുടെ അരിമണ്ണിലെ ബാബുവിന് ആയിരുന്നു കൂടുതൽ ഇളക്കം…ആനി കൊച്ചിനെ സഹായിക്കാൻ ചെന്നതാ.. ദേ ആ പോസ്റ്റിന്റെ അടുത്ത് വെച്ചാണ് പടക്കം പൊട്ടുന്നപോലെ ഒരെണ്ണം ബാബുവിന്റെ ചെവിക്കല്ലിന് കൊടുത്തത്…ബാബു പൊട്ടിയ തറയിൽ വീണു.. ഒരാണിന്റെ കരുത്തും തന്റെടവും ആണ്‌ ആ കൊച്ചിന്…അതോടു കൂടി സഹായം ചെയ്യാൻ നോക്കി നിന്നവന്മാർ എല്ലാം സ്റ്റാന്റ് വിട്ടു.. ഇല്ലേൽ മെനക്ക് കിട്ടും എന്ന് മനസ്സിലായി..ബാബുവിന്റെ ആ കിടപ്പ് ഓർക്കുമ്പോൾ ഇപ്പോളും എനിക്ക് ചിരിവരും.. ഒറ്റ അടിക്കു അവന്റെ ബോധവും പോയി തുണിയും പറിഞ്ഞു പോയി.. ഷഡി പുറത്തു ഒരുമാതിരി തവളയെ തല്ലി കൊന്നിട്ടത് പോലെ നടുറോഡിൽ കിടന്നു പോയി…ശശി ചിരിച്ചു കൊണ്ട് പറഞ്ഞു. ശെരിയാ ശശിച്ചേട്ടാ ആനിച്ചേച്ചിയുടെ അടുത്ത് വിളച്ചിൽ ഒന്നും നടക്കില്ല. നല്ല ധൈര്യം ആണ് ചേച്ചിക്ക്.. സന്തോഷ്‌ ചേട്ടനും മോശം

💬 Comments

View all comments