Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]
അല്ലായിരുന്നല്ലോ.. ആരാടാ എന്ന് ചോദിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കുന്ന ടൈപ്പ് ആയിരുന്നു.. എന്നാൽ സ്നേഹം ഉള്ളവനും ആയിരുന്നു.. രണ്ടു പേർക്കും എബി എന്ന് വെച്ചാൽ ജീവൻ ആണ്.. ആനിചേച്ചി എന്നെ എപ്പോളും ഓർമിപ്പിക്കും എബിക്കുട്ടനെ നോക്കിക്കോണേടാ മധുവേ എന്ന്.. എന്നെ വലിയ വിശ്വാസം ആണ് ചേച്ചിക്ക്..എബിക്കുട്ടൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കൂടെ വന്നു കൂടിയതാ.. അവധി ദിവസങ്ങളിൽ എന്റെ കൂടെ കൂടി വട്ടചിലവിനു ഉള്ള കാശു അവൻ ഒപ്പിക്കും…അന്നേ പണി പഠിക്കാൻ മിടുക്കൻ ആയിരുന്നു.. പിന്നെ പോളിയിൽ പോയി പഠിച്ചല്ലോ..ഇപ്പോൾ പ്ലമ്പിങ്ങും വയറിങ്ങും പാസ്സ് ആയി.. ഇനി ലൈസൻസ് കൂടി എടുത്താൽ അവൻ ഒക്കെ ആയി.. അവന്റെ മിടുക്കിലാ ശശിച്ചേട്ടാ സത്യം പറഞ്ഞാൽ എനിക്ക് വർക്ക് കിട്ടുന്നെ.മധു പറഞ്ഞു.എനിക്ക് അവൻ അനിയനെ പോലെ ആണ്. ശ്രീജക് ആണേൽ അവനെ ജീവൻ ആണ്.. ഒരു ആങ്ങള ഇല്ലാത്ത കുറവ് നികത്തുന്നത് അവനാണ്.. മധു പറഞ്ഞു.. പെട്ടെന്നു എബിയുടെ ബൈക്ക് കടയുടെ മുൻപിൽ വന്നു നിന്നു.. ദാ പറഞ്ഞു നാക്കെടുത്തു അകത്തേക്ക് ഇട്ടില്ല ആളെത്തിയല്ലോ…ശശി മധുവിനോട് പറഞ്ഞു…ഞാൻ അവനു ചായ എടുക്കട്ടെ എന്നും പറഞ്ഞു ശശി അകത്തേക്ക് പോയി.. എബി തോളിൽ ബാഗും തൂക്കി ബൈക്കിൽ നിന്നും ഇറങ്ങി വന്നു.. തലയിൽ നിന്നും ഹെൽമെറ്റ് ഊരി മേശയിൽ വച്ചു. മധുവിന്റെ അടുത്തായി വന്നിരുന്നു.. മധുവേട്ടാ എനിക്ക് ചായ പറഞ്ഞില്ലായിരുന്നോ.. ഇല്ലെടാ ചൂടാറി പോകണ്ട എന്ന് കരുതി പറഞ്ഞില്ല…അപ്പോളേക്കും ശശി ചായയുമായി വന്നു. ചായ എബിയുടെ മുൻപിൽ മേശയിൽ വച്ചു…എബിക്കുട്ടൻ കടയിൽ വന്നാലേ അറിയാം സന്തോഷ് ഉപയോഗിച്ച അതെ
💬 Comments
View all comments