0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]

Author : Ramettan Read All Parts 11.6K

മണം ഉള്ള സ്പ്രേ ആണ്‌ എബിക്കുട്ടനും ഉപയോഗിക്കുന്നത് അല്ലേടാ.. ശശി ചോദിച്ചു.. അതെ ശശി ചേട്ടാ.. ഈ മണം അടിക്കുമ്പോൾ എപ്പോളും പപ്പാ കൂടെ ഉണ്ടെന്നു ഒരു തോന്നൽ ആണ്‌.. അതൊരു ധൈര്യം ആണ്‌.. ഞങ്ങൾക്കും നി വന്നു കേറുമ്പോൾ പെട്ടെന്ന് സന്തോഷിനെ ഓർമ വരും.. പുതിയ ബൈക്ക് എങ്ങനെ ഉണ്ട് എബിക്കുട്ടാ.. ശശി ചോദിച്ചു.. കുഴപ്പം ഇല്ല ചേട്ടാ രണ്ടു ദിവസം ആയല്ലോ ഉള്ളു കൈ തെളിഞ്ഞു വരുന്നേ ഉള്ളു.. സൂക്ഷിച്ചു പോണേ മോനെ…ശശി പറഞ്ഞു.. എന്റെ പോന്നു ശശി ചേട്ടാ വീട്ടിൽ നിന്നും അമ്മയുടെയും ചേച്ചിമാരുടെയും കഴിഞ്ഞ് ഇങ്ങു ഇറങ്ങിയതേ ഉള്ളു.. ചേട്ടനും കൂടി ഇങ്ങനെ ആകല്ലേ…പ്ലീസ്…എബി ചിരിച്ചു കൊണ്ട് രണ്ടു കയ്യും കൂപ്പി കാണിച്ചു.. അത് കണ്ടു ശശിയും മധുവും ചിരിച്ചു…മധുവേട്ട പണിക്കാർ എല്ലാരും ടൗണിൽ വരില്ലേ…? എബി മധുവിനോട് ചോദിച്ചു…അവർ അവിടെ എത്തിക്കൊള്ളാം എന്ന് ഇന്നലെ വിളിച്ചു പറഞ്ഞത…. എത്തുമായിരിക്കും…മധു പറഞ്ഞു.. എന്നാൽ നമുക്ക് വിട്ടാലോ….. പോയേക്കാം മധുവും എബിയും എഴുന്നേറ്റ് ഹെൽമെറ്റ് എടുത്തു പുറത്തേക്ക് ഇറങ്ങി.. ശശിച്ചേട്ടാ വൈകിട്ട് കാണാം.. എബി പറഞ്ഞു.. രണ്ടു പെരും ചെന്നു ബൈക്കിൽ കയറി.. നേരെ ടൗണിലേക്ക് ഓടിച്ചു പോയി..

. സൈറ്റിൽ എത്തിയാ എബിയും മധുവും കൂടി ഗ്രൗണ്ട് ഫ്ലോറിലെ വയറിങ്ങിനും പ്ലമ്പിൻഗിംനും ഉള്ള ലൈൻസ് എല്ലാം മാർക്ക് ചെയ്തു തീർന്നപ്പോൾ തന്നെ ഉച്ചയായി..ഉച്ചക്ക് ചോറുണ്ണാൻ ഇരുന്നപ്പോൾ മധു എബിയോട് പറഞ്ഞു ചോറുണ്ടു കഴിഞ്ഞ് ചിലത് സംസാരിക്കാൻ ഉണ്ടെന്നു.. സംസാരിക്കാം എന്ന് എബി സമ്മതിച്ചു.. അവർ പണിക്കാരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു..

💬 Comments

View all comments