0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]

Author : Ramettan Read All Parts 11.6K

കഴിച്ച പാത്രം കഴുകി ബാഗിൽ കൊണ്ട് വച്ചശേഷം എബി മധു വരുന്നതും നോക്കി ഇരുന്നു. മധു വന്നു അവനും പാത്രം എടുത്തു ബാഗിൽ വച്ചു…

എബി : മധുവേട്ട എന്താ എന്നോട് പറയാൻ ഉണ്ടെന്നു പറഞ്ഞത്…വർക്കിന്റെ കാര്യം വല്ലതും ആണോ..?

മധു : അല്ലേടാ എബിക്കുട്ടാ വേറൊരു കാര്യം ആണ്‌ പറയാൻ ഉള്ളത്..വാ എനിക്കൊന്നു വലിക്കണം. നമുക്ക് ആ ജംഗ്ഷൻ വരെ ഒന്ന് പോയിട്ട് വരാം…

രണ്ടു പെരും കൂടെ ജംഗ്ഷനിലേക്ക് നടന്നു.. കടയിൽ ചെന്നു ഒരു ഗോൾഡ് വാങ്ങി കത്തിച്ചു വലിച്ചു കൊണ്ട് തിരിച്ചു നടന്നു..

മധു:എബിക്കുട്ടാ.. മധു ഒരു പുക എടുത്തു ഊതി വിട്ടുകൊണ്ട് വിളിച്ചു..

എബി : പറ മധുവേട്ട എന്താ പ്രശ്നം..

മധു : എടാ എന്റെയും ശ്രീജയുടെയും ജീവിതത്തെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്…നിനക്ക് ഞങ്ങളെക്കുറിച്ചു തോന്നിയ കാര്യം പറ.. മധു ദൂരേക്ക് നോക്കികൊണ്ട്‌ ചോദിച്ചു..

എബി : എന്താ മധുവേട്ട ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം…എബി സംശയത്തോടെ മധുവിനെ നോക്കി.. മധു ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നോക്കി നടക്കുകയാണ്..

മധു : അതല്ലടാ നി നിന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന് ഉള്ളത് എന്നോട് മനസ്സ് തുറന്നു പറ..

എബി : മധുവേട്ടന് എന്നെ അറിയില്ലേ,, പപ്പയുടെ കൂടെ മധുവേട്ടൻ വീട്ടിൽ വന്ന കാലം മുതൽ എനിക്ക് ഏട്ടനെ അറിയുന്നതല്ലേ…എനിക്ക് ഒരു ചേട്ടനെ പോലെ അല്ലെ ഏട്ടൻ.. അല്ല എന്റെ ചേട്ടൻ തന്നെ അല്ലെ.. ഞാൻ അങ്ങനെ അല്ലെ ഈ നാളുവരെയും കണ്ടിട്ടുള്ളു..

ശ്രീജ ചേച്ചിയെ എന്റെ ഏട്ടത്തി അമ്മ

💬 Comments

View all comments