Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]
ഈ മൂന്നു മക്കൾക്കു വേണ്ടിയാ.. നിങ്ങൾക്കു വേണ്ടി ഈ അമ്മ എന്തും ചെയ്യും.. അമ്മ നോക്കട്ടെ പരിഹാരം കാണാൻ പറ്റുമോ എന്ന്.. എന്തായാലും നിങ്ങൾ ആഹാരം കഴിക്കു. ബാക്കി ഓക്കെ വീട്ടിൽ ചെന്നിട്ട് ആലോചിക്കാം..
. എബി കടയുടെ മുൻപിൽ ബൈക്ക് നിർത്തി കടക്കുള്ളിലേക്കു കയറിച്ചെന്നു.. വരാന്തയിലെ സെറ്റിയിൽ രണ്ടു മൂന്നു സ്ത്രീകൾ ഇരിക്കുന്നു.. അവൻ അവരെ നോക്കി പിന്നെ അടച്ചിട്ടിരിക്കുന്ന ഗ്ലാസ്സ് ഡോറിലേക്കും നോക്കി.. ഇന്നെന്താ അമ്മയും ചേച്ചിമാരും ചോറുണ്ണാൻ താമസിച്ചോ.. ചിലപ്പോൾ തിരക്ക് ആയിരുന്നിരിക്കും.. പെട്ടെന്ന് ഗ്ലാസ് ഡോർ തുറന്നു ബിനി പുറത്തേക്ക് തല നീട്ടി.. പുറത്ത് ഇരുന്ന സ്ത്രീകൾ അകത്തേക്ക് കയറി.. അവൾ നോക്കിയപ്പോൾ എബിയെ കണ്ടു അവൾ വേഗം പുറത്ത് ഇറങ്ങി വേവലാതിയോടെ അവന്റെ അടുത്തേക്ക് വന്നു..
ബിനി : കുട്ടൂസേ.. എന്ത് പറ്റി മോനെ.. ഈ സമയത്തു ഇവിടെ.. അവൾ വേഗം അവന്റെ കയ്യിൽ പിടിച്ചു അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മുഖം ആകെ എന്തോപോലെ..എന്ത് പറ്റി കുട്ടാ.. നിനക്ക് സുഖം ഇല്ലേ.. അവൾ ചോദിച്ചു…അവൻ പെട്ടെന്ന് മുഖം സാധാരണ പോലെ ആക്കി മനസ്സിലെ സംഘർഷം മറച്ചു…
എബി : ഒന്ന് ഇല്ലാചേച്ചി ഒരു ചെറിയ തലവേദന.. അതുകൊണ്ട് ഞാൻ ഉച്ചക്ക് ഇങ്ങു പോന്നു.. വീട്ടിൽ പോയി ഒന്ന് ഉറങ്ങാം എന്ന് വെച്ചു.. പിന്നെ രാവിലെ അമ്മ കടയിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ പറഞ്ഞിരുന്നു.. അതും വാങ്ങി വന്നതാ തരാൻ.. ബിനി വേഗം അവളുടെ കൈ അവന്റെ നെറ്റിയിൽ മുട്ടിച്ചു നോക്കി….
ബിനി : ചെറുതായിട്ട് ചൂട് ഉണ്ട് മോൻ
💬 Comments
View all comments