Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]
അകത്തേക്ക് വാ..
അവന്റെ കയ്യിൽ പിടിച്ചു ബിനി അകത്തേക്ക് നടന്നു.. അകത്തു കേറ്റി അവനെ ക്യാഷ് മേശയുടെ അടുത്ത് ചെയറിൽ ഇരുത്തി.. അമ്മയുടെ അടുത്തേക്ക് പോയി.. ആനി ഒരാളുടെ ബ്ലസിന്റെ അളവെടുക്കുന്നു.. ബീന ആണേൽ ചുരിദാർ തയ്യ്ക്കാൻ വന്ന പെൺകുട്ടിയുടെ തുണി വാങ്ങി വെക്കുന്നു.. അങ്ങോട്ട് വന്ന ബിനി..കുട്ടൂസ് വന്നിട്ടുണ്ട്. അവന് തലവേദന ആണെന് പറഞ്ഞു.. ബീന വേഗം ആ പെൺകുട്ടിയെ പറഞ്ഞു വിട്ടിട്ട് എബിയുടെ അടുത്തേക് വരുന്നു..
ബിനി അളവെടുക്കുന്ന അമ്മയുടെ അടുത്ത് ചെന്നു എബി വന്ന വിവരം അമ്മയോടും പറഞ്ഞു.. തിരിച്ചു എബിയുടെ അടുത്തേക്ക് വന്നു.. അപ്പോൾ ബീന അവന്റെ നെറ്റിയിലും മുഖതും ഓക്കെ തലോടികൊണ്ട് അവനോട് ഓരോന്ന് ഓക്കെ ചോദിക്കുന്നത് ആണ് കാണുന്നത്.എബി ഉള്ളിലെ ടെൻഷൻ മറച്ചു പിടിച്ചു ചിരിച്ചു കാണിച്ചു കൊണ്ട് ഒന്നും ഇല്ല എന്ന് പറയുന്നു.. പക്ഷെ അവനെ ഇത്രയും സ്നേഹിക്കുന്ന അവന്റെ ചേച്ചിമാർക്ക് അവന്റെ ഓരോ ചലനവും കാണപ്പാടം ആണെന്ന് അവന് അറിയില്ലല്ലോ..
ബീന : കുട്ടൂസേ.. വെല്ലേച്ചിയുടെ കുട്ടന് എന്താടാ പറ്റിയെ.. മുഖം ആകെ വാടിയല്ലോ…ഹോസ്പിറ്റലിൽ പോണേ മോനെ…. എന്റെ കൊച്ചു അങ്ങ് വാടി പോയല്ലോ.. അവൾ അവന്റെ മുഖത്തു തഴുകി.. അവന്റെ മുഖത്തെ ഭാവം കണ്ടു അവളുടെ കണ്ണുകൾ നനഞ്ഞു..
എബി : എന്റെ വെല്ലേച്ചി പെണ്ണെ…എനിക്ക് ഒന്നും ഇല്ല ചെറിയ ഒരു തലവേദന.. ഒന്ന് ഉറങ്ങിയാൽ തീരും.. എന്റെ ചേച്ചിപ്പെണ്ണ് ഇങ്ങനെ സങ്കടപ്പെടല്ലേ…..
ബീന : പോടാ…. നിനക്ക് അങ്ങെനെ ഓക്കെ പറയാം നിന്റെ മുഖം വടിയാൽ ഞങ്ങളുടെ ചങ്കാ കത്തുന്നെ…ബിനി അവന്റെ അടുത്ത്
💬 Comments
View all comments