Chapter Title : അബ്രഹാമിന്റെ സന്തതി 2 [സാദിഖ് അലി]
"അളിയാ.. സഫ്ന ഇവിടെ നിക്കട്ടെ.. "
ഞാൻ മൂത്ത അളിയനോട് പറഞ്ഞു..
"അത് ശരിയാ അളിയാ.. ഉമ്മാക്ക് ബാത്രൂമിലും മറ്റും പോകാനും ഉമ്മാടെ കാര്യങ്ങളൊക്കെ നോക്കാനും ആളുവേണ്ടെ'!..
" എന്നും ഇങ്ങെനെ പറ്റില്ലാട്ടാ അളിയൊ"!!..
ഹഹഹ..
അവൻ ചിരിച്ചുകൊണ്ട്
. എന്നോട് കല്ല്യാണം കഴിക്കാനാണു അർഥം വെച്ച് പറഞ്ഞതെന്ന് എനിക്ക് മനസിലായി.."
"ആ ഞാൻ ഇനി ഫ്രീയാ അളിയാ ഒരെണ്ണത്തിനെ അങ്ങ് കെട്ടികളയാം.". ഞാൻ കൗണ്ടറുകൊടുത്തു..
അങ്ങനെ പെട്ടന്ന് നാട്ടിൽ വീണ്ടുമെത്തി..
അജിന അവൾ ടെ വീട്ടിലാണു. സജ്നയും.
വൈകീട്ട് ചോറൂണു കഴിഞ്ഞ് ഇരിക്കുമ്പോൾ.. നാദിയാടെ മെസേജ്.. ഞാൻ നാട്ടിൽ വന്നത് ചുള്ളത്തി അറിഞ്ഞിട്ടില്ല.
ഒന്ന് ഞെട്ടിക്കാമെന്ന് കരുതി ഞാൻ അറിയിച്ചില്ല. മെസേജ് നു റിപ്ലെ കൊടുത്തു.. അങ്ങനെ ചാറ്റിങ്ങ് ആയി.. പോകപോകെ എനിക്ക് അവളോട് എന്തെന്നില്ലാത്ത ഒരിഷ്ട്ടം ഉടലെടുക്കുകയായിരുന്നു.. അത് പക്ഷെ, ഞാൻ മൂലം അവളുടെ കുടുമ്പത്തിനുണ്ടായ നഷ്ട്ടങ്ങൾ ഓർത്തിട്ടൊ അല്ലെങ്കിൽ അവളുടെ മനംമയക്കുന്ന സൗന്ദര്യം കണ്ടിട്ടൊ അല്ല..
അവളുടെ നിഷ്കളങ്കത.. പ്രായത്തിൽ കവിഞ്ഞ് പക്വമായ ഇടപെടൽ.. കേട്ടിരുന്നുപോകുന്ന അവളുടെ പാലക്കാടൻ ടെച്ചുള്ള സംസാര ശൈലി..
ഞാൻ അവളോട് ചാാറ്റ് ചെയ്ത്.. സമയം പോയതറിഞ്ഞില്ല.. കുറെനേരം കഴിഞ്ഞ്..
പെട്ടന്ന് സഫ്ന പിന്നിൽ കൂടിവന്ന് ഫോൺ തട്ടിപറിച്ചു..
"ഹേയ്... സഫ്നാ ആ ഫോൺ താാ.."
"നിക്ക് ആരോടാ ഇത്ര വല്ല്യാ ചാറ്റിങ്ങ് ന്ന് നോക്കട്ടെ..."
"നിന്നോടല്ലേടി.. അത് തരാൻ പറഞ്ഞെ..."
എന്ന് പറഞ്ഞ് ഞാൻ എണീറ്റു.. അവളോടി അവൾടെ റൂമിലേക്ക് പോയി.. പിന്നാലെ ഞാനും.. അവൾ റൂമിൽ കയറി വാറ്റിലടക്കാൻ നോക്കി.. പിന്നാലെ വന്ന ഞാനത് തടഞ്ഞു..
💬 Comments
View all comments