Chapter Title : അബ്രഹാമിന്റെ സന്തതി 2 [സാദിഖ് അലി]
ആ പോട്ടെ.. വേറെന്താ വിശേഷങ്ങളൊക്കെ.." ഞാൻ റിപ്ലെ ചെയ്തു..
അങ്ങനെ.. പോയി.. ചാറ്റിങ്.. ദിവസങ്ങൾ കഴിഞ്ഞുകൊണ്ടിരുന്നു..
നാദിയയുമായി ചാറ്റിങ്ങ് തകൃതിയായി നടന്നുപോന്നു..
ജാഫർ നു ചെറുതായിട്ട് അറിയാം നാദിയ ഞാനുമായി ചാറ്റ് ചെയ്യാറുള്ളതും ഫോൺ വിളിക്കുന്നതും. അത് അവനു പ്രശ്നമുണ്ടായിരുന്നില്ല. എന്നെ അവനു അത്ര വിശ്വാസമായിരുന്നു.
ഞാനാണെങ്കിലൊ, ആ വിശ്വാസത്തിനു വിപരീതമായി അവളോടുള്ള എന്തോ ഒരു വികാരത്തിന്റെ പുറത്ത് , അവളെ മോഹിച്ചുകൊണ്ട് ഇടപെടുന്നു..
എല്ലാം അങ്ങെനെ നടന്നുകൊണ്ടിരുന്നു..
എന്റെ ഗൾഫിലുള്ള ബിസിനെസ്സുകളെല്ലാം ഞാൻ അവസാനിപ്പിച്ചു..
വെള്ളം സപ്ലൈചെയ്യുന്ന ടാങ്കർ ലോറികൾ വിൽക്കാൻ പറ്റിയിരുന്നില്ല. അത് കൂടി അവസാനിപ്പിച്ചിട്ട് ജാഫറിനേം കൂട്ടി നാട്ടിൽ പോകാമെന്നും ജാഫറിനു നാട്ടിൽ എന്തെങ്കിലും ബിസിനെസ്സ് ആരംഭിക്കാനുള്ള തുക കൊടുക്കാമെന്നും ഞാൻ തീരുമാനിച്ചു.
അങ്ങനെയിരിക്കെ
ഉമ്മാക്ക് അസുഖം കൂടുതലാണെന്നും ആശുപത്രിയിൽ അഡ്മിറ്റാണെന്നും പറഞ്ഞ് അളിയന്റെ കാൾ..
ഞാൻ പെട്ടന്ന് തന്നെതന്നെതന്നെതന്നെ ട്രാവെൽസിൽ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു..
ജാഫർ നെ വിളിച്ച് കാര്യം പറഞ്ഞു.. ഇവിടുത്തെ കാര്യങ്ങൾ കഴിഞ്ഞ് നാട്ടിലേക്ക് പോന്നോളാനും ഞാൻ പറഞ്ഞു..
അങ്ങനെ നാട്ടിലേക്ക്..
നാട്ടിലെത്തി അളിയനെ വിളിച്ചു..
"അളിയൊ!.. എവിടെ!?
ഏത് ഹോസ്പിറ്റലിലാ?
" സിറ്റിഹോസ്പിറ്റലിലാ അളിയാ അങ്ങോട്ട് വാ!.."
"ദേ എത്തി'' പറഞ്ഞ് ഞാൻ പെട്ടന്നൊരു ടാക്സിയെടുത്ത് ഹോസ്പിറ്റലിൽ എത്തി.
അവിടെ ഉമ്മ ഐസിയു വിലാണു. ഐസിയുവിന്റെ മുമ്പിൽ പെങ്ങന്മാരും അളിയന്മാരും എല്ലാം ഉണ്ടായിരുന്നു..
" ആ .. അളിയാ അറ്റാക്ക് ആയിരുന്നു.."
"ഇപ്പൊ കുഴപ്പമൊന്നുമില്ല.."
പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നാ കുറച്ചുമുമ്പ് ഡോക്ടർ പറഞ്ഞത്..
അത് കേട്ടപ്പോഴാണു കുറച്ച് സമാദാനമായത്..
അന്ന് വൈകീട്ട് ഡിസ്ചാർജ്ജ് ആയി.. വീട്ടിൽ വന്നു..
💬 Comments
View all comments