Chapter Title : അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]
യുവാവിന്റെ മൃതദേഹം ..
അമ്പത് മീറ്റർ മാറി.. ഇറച്ചിവെട്ട് കടയിൽ നിന്നിരുന്ന ഉപ്പയോട് പോലീസ്..
"താൻ കണ്ടൊ.. ഇവിടെ നടന്നത്!"..
ഉപ്പ: "ഇല്ല"
പൊലീസ്: "ഭയക്കാതെ പറയണം മിസ്റ്റർ"
ഉപ്പ'" ഹാാ.. ഇല്ലെന്ന് പറഞ്ഞില്ലേടൊ"..
പൊലീസ്" ഓകെ.. ഓകെ.. വാടൊ"
കൂടെയുള്ള പൊലീസ് കാരേം വിളിച്ച് അയാൾ പോയി..
അന്ന് വൈകീട്ട് വീട്ടിൽ,
മാർക്കറ്റിൽ നടന്നതെല്ലാം ഞങ്ങളോട് പറഞ്ഞു ഉപ്പ.
ഉമ്മ അന്ന് സജ്നാനെ പ്രസവിച്ച് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു.
പന്ത്രണ്ടുകാരനായ ഞാൻ അതു കേട്ട് വല്ലാതെ ഭയന്നിരുന്നു..
"ഇക്ക.. ഇനി നമ്മളെ എന്തെങ്കിലും ചെയ്യൊ അവർ" ഉമ്മാടെ പേടികലർന്ന ചോദ്യം.."
"ഏയ്.. ഒന്നുണ്ടാവില്ല്യാ.. "
പിറ്റേന്ന് ,
ഒരാൾ ഉപ്പാടെ അടുത്തേക്കെത്തി പറഞ്ഞു..
"ഹാജ്യാർക്ക് ഇങ്ങളെയൊന്ന് കാണണമെന്ന് പറഞ്ഞു.." " എന്റെ കൂടെയൊന്ന് വരണം"
ഉപ്പ": "എന്തിനു"..
" ഇല്ല.. ഞാൻ വരില്ല..
"വന്നേ പറ്റൂ.." എന്ന് പറഞ്ഞ് അയാൾ ഉപ്പാടെ കൈയ്യിൽ പിടിച്ച് വലിച്ചു..
ഇറച്ചി വെട്ടികൊണ്ടിരിക്കുകയായിരുന്ന് ഉപ്പ അത് പെട്ടന്ന് നിർത്തി.. അയാളുടെ മുഖത്തേക്കൊന്ന് നോക്കി..
അയാളുടെ കൈ അയാൾ പോലുമറിയാതെ പിടുത്തം വിട്ടു.. അയാൾ തിരിഞ്ഞു നടന്നു..
ഉപ്പാടെ വലിയകൂട്ടുക്കാരനായിരുന്നു.. ജോസഫ്...
ജോസഫ് വന്ന് ഉപ്പാട്..
"ടാ ഇബ്രാഹിമേ.. ആ മുസ്തഫ ഹാജി ചില്ലറക്കാരനല്ല.. നിനക്കറിയാലൊ.."
"അതിനു.." ഉപ്പചോദിച്ചു..
"നീയാണു ആ കൊലയുടെ സാക്ഷി..എന്ത് വിലകൊടുത്തും നിന്നെ അയാൾ ഒതുക്കും..അതിനു മുമ്പ് നീ അയ്യാളെ പോയി കണ്ട് ഒരു ധാരണയിലെത്ത്.."
ഉപ്പ ഒന്നും മിണ്ടിയില്ല
ജോസഫ് തുടർന്നു..
"പഴയ സ്തിതിയായിരുന്നെങ്കിൽ വരുന്നിടത്ത് വെച്ച് കാണമെന്ന് പറയാം.. ഇതിപ്പൊ നിന്റെ ഭാര്യയും കുട്ടികളും ഒക്കെ.."
💬 Comments
View all comments