Chapter Title : അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]
"ആ മതി.. ഞാൻ പോണം അത്രേയല്ലെയുള്ളു.. പോവാം.. അയ്യാളെ കാണാം"
അങ്ങനെ,
മരക്കാർ ബംഗ്ലാവിന്റെ ആ വലിയ ഗേറ്റ് തുറന്ന് ഉപ്പ അകത്ത് കടന്നു..
ആ വലിയ മുറ്റത്ത് അവിടെയും ഇവിടേയുമൊക്കെയായി ഗുണ്ടകളെന്ന് തോന്നിപ്പിക്കുന്ന കുറെപേർ..
വീടിനുള്ളിൽ നിന്ന് ഹാജ്യാർ ഇറങ്ങിവന്നു.. അവിടെയുള്ള വലിയ മരത്തണലിൽ ഇട്ടിരിക്കുന്ന ചാരുകസേരയിൽ ഇരുന്നു..
നാല്പത് വയസ്സ് മാത്രം പ്രായമുള്ള മുസ്തഫ ഹാജിയെ നാട്ടിൽ വിളിച്ചിരുന്നത് മരക്കാർ ഹാജിയെന്ന്.. നാട്ടിലെ വലിയ പണക്കാരൻ.. മയക്കുമരുന്നും സ്വർണ്ണകടത്തും കള്ളപ്പണവും ആയിരുന്നു അയാളുടെ മെയ്ൻ.
ഹാജി: ഹാ.. ഇബ്രാഹിം.. "
"ഇയ്യെല്ലെടാ ഹിമാറെ പറഞ്ഞത് ഇബ്രായിം വരൂലെന്ന്.. ഇപ്പൊ വന്നതൊ.. അയാൾ തൊട്ട് നിക്കുന്ന അനുയായിയെ നോക്കി പറഞ്ഞു..
" ആ.. ഇബ്രായിനെ.. എനിക്കൊരു സാഹായം വേണം നിന്നെ അയിനാ വിളിപ്പിച്ചെ..."
"എന്ത് സഹായം" ഉപ്പ ചോദിച്ചു..
"നിനക്ക് വീട്ടിൽ ഭാര്യേം മക്കളുമൊക്കെ ഉള്ളോണ്ട് നീ കണ്ടത് പോലീസിനോട് പറയൂലാന്ന് ഞമ്മക്കറിയാാ".. ഹഹഹ..
അയാളൊന്ന് ചിരിച്ചുകൊണ്ട് തുടർന്നു..
ഭീഷണിയാണെന്ന് ഉപ്പാക്ക് മനസിലായി.
" ആ മാർക്കറ്റീലു ഞങ്ങക്ക് ശെകലം സ്ഥലം വേണം.. അത് നീയൊന്ന് ശരിയാക്കിതരണം"..
"എന്തിനാ" ഉപ്പ ചോദിച്ചു..
"ഞങ്ങക്ക് അബടെ കുറച്ച് സാധനങ്ങളൊക്കെ സൂക്ഷിക്കാനാാ" "അത് നിന്റെ കണ്ട്രോളിലിരിക്കുന്ന മാർക്കറ്റല്ലെ.. പോലീസൊന്നും വരൂലല്ലൊ അബടെ.."
"അത്. .. നടക്കില്ല ഹാജ്യാരെ..ആ മാർക്കറ്റിനു ഒരു സത്യമുണ്ട് അത് കളഞ്ഞു കുളിക്കാൻ ഞാൻ കൂട്ട്നിക്കില്ല.." ഉപ്പ പറഞ്ഞു..
'" എന്താണ്ടാ ശുക്കൂറെ ഇയ്യാളു ഇങ്ങെനെ പറേണെ... "" ഞമ്മളു കുറച്ച് സ്ഥലമല്ലപ്പാ ചോയിച്ചത്.."
"നിങ്ങൾക്ക് വേറെന്തെങ്കിലും പറയാനുണ്ടൊ.. ഇല്ലെങ്കിൽ ഞാൻ പോകുന്നു.." എന്ന് പറഞ്ഞ്
💬 Comments
View all comments