Chapter Title : അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]
അവരെ വെറുതെ വിടണം.."..
" നീയെന്താാ എന്നെ ഭീഷണിപെടുത്താണൊ"!!.
"അങ്ങനെയെങ്കിൽ അങ്ങനെ.., ഒന്നും ഓർത്തെടുക്കാൻ എന്നെ പ്രേരിപ്പിക്കരുത്.. അതാർക്കും നന്നാവില്ല്യാ"..
അതും പറഞ്ഞ് ഞാനിറങ്ങി..
പോരുമ്പോൾ എന്റെ മൻസ്സ് അശാന്തമായിരുന്നു. അതുപോലെയുള്ള കാര്യങ്ങളാണു ഹാജ്യാരിൽ നിന്നും ഞാനറിഞ്ഞത്.
" എന്തായാലും ഇതൊന്നും നാദിയയും ഉമ്മയും അറിയണ്ട" ഞാൻ മനസ്സിൽ വിചാരിച്ചുകൊണ്ട് പോന്നു..
തിരിച്ച് വരുമ്പോൾ
ഞാൻ നേരെ ഒരു സ്വർണ്ണ കടയിൽ കയറി. നാദിയാക്ക് ഒരു ജോഡി കമ്മലും.. ഒരു കൈച്ചെയിനും വാങ്ങി.. തുണിക്കടയിൽ കയറി നാദിയാക്ക് കുറച്ച് ഡ്രെസ്സുമെടുത്തു.. സഫ്ന പിണങ്ങാതിരിക്ക്യാൻ അവൾക്കുമെടുത്തു കുറച്ച് ഡ്രെസ്സ്.. നാദിയാടെ ഉമ്മാക്കും എടുത്തു..
പോരും വഴി നമുക്കുള്ളതും വാങ്ങി..(മദ്യം)
ഞാൻ വീട്ടിലെത്തിയപ്പൊ നേരം ഇരുട്ടിയിരുന്നു.. വാങ്ങിയ സാധനങ്ങളെല്ലാം അവരെയേൽപ്പിച്ച് ഞാൻ റൂമിലേക്ക് കയറി. എന്റെ മുഖത്ത് ഒരു വിഷമം ശ്രദ്ധിച്ച നാദിയ എന്നോട്..
"ഇക്കാ എന്തുപറ്റി.."??
" ങേ.. ഹേയ്.. ഒന്നൂല്ല്യാാ.. നീ കുടിക്കാനെന്തെങ്കിലുമെടുക്ക്.. ഞാനൊന്ന് കുളിക്കട്ടെ.."
അതും പറഞ്ഞ് ഞാൻ ബാത്രൂമിൽ കയറി കുളിച്ച് വന്നു.. ചായകൊണ്ടുവന്നത് ഞാൻ വാങ്ങി കുടിച്ചു.. ഉമ്മറത്ത് പോയി ഒരു സിഗരറ്റും കത്തിച്ച് ചാരുകസേരയിൽ ഇരുപ്പായി..
പോയപോലെയല്ല വന്നതെന്ന് സഫ്നാക്കും മനസിലായി..
എന്നാലും ഒന്നും ചോദിച്ചില്ല അവൾ.. കുറച്ച് കഴിഞ്ഞ് നാദിയ വന്ന് ഊണു കഴിക്കാൻ വിളിച്ചു..
അത് കഴിഞ്ഞ് പിന്നേം ഞാൻ ഉമ്മറേത്തേക്ക്..
അത് കണ്ട് പന്തികേട് തോന്നിയ നാദിയറ്റും സഫ്നയും എന്റെയടുത്തേക്ക് വന്നു..
"ഇക്കാക്കാക്ക് എന്താ പറ്റ്യേ"? സഫ്ന ചോദിച്ചു..
" ഒന്നൂല്ല്യടി.. ഉമ്മ കിടന്നൊ.."?
"ഉം.." അവളൊന്ന് മൂളി..
"ഞാൻ കൊണ്ടുവന്ന കവറുകളിൽ ഒന്ന് മദ്യമാണു.. അതെടുത്തിട്ട്
💬 Comments
View all comments