Chapter Title : അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]
അവരുടെ മകനും കാലിൽ വീണു കരഞ്ഞു.. സമ്മദിച്ചില്ല..
ഒരു ദിവസം , അന്നത്തെ വില്ലേജ് ആപ്പിസറെ കാണാൻ ഇവർ വില്ലേജ് ആപ്പിസിൽ ചെന്നു.. അവിടെ വെച്ച് നിഷ്ടൂരമായി എന്റെ പെങ്ങൾ ബലൽസംഗം ചെയ്യപെട്ടു.. മർദിച്ചവശനാക്കിയ അവൾടെ കെട്ട്യോനേം.. അവളേം അവർ റോഡ് സൈഡിൽ കൊണ്ടിട്ടു..
അതിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ചു.. ഇതെല്ലാം അറിഞ്ഞ് ഞാൻ ചെല്ലുമ്പൊ ആശുപത്രി കിടക്കയിൽ, ജീവച്ചവമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഇവളും മകനും മാത്രം. അതിനു കാരണക്കാരായവരെ മാത്രമല്ല അവരുടെ കുടുമ്പവും ഞാൻ ഇല്ലാതാക്കും..."'"
ഇതൊക്കെ കണ്ടും കേട്ടും ഞാൻ ഞെട്ടിത്തരിച്ചിരുന്നുപോയ്..
എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു..
ഒന്നും മിണ്ടാതെ ഞാൻ പുറത്തിറങ്ങി.. ഒരു സിഗരെറ്റ് എടുത്തു കത്തിച്ചു വലിച്ചു..
കുറച്ച് നേരം ആലോചിച്ചു ഞാൻ വീണ്ടും ഹാജ്യാരോട്..
"തെറ്റ് ചെയ്തവർക്ക് അതിനുള്ള ശിക്ഷ കിട്ടി... ഇനി അത് വിട്ടൂടെ.."
"ഒന്നുമറിയാത്ത.., ഒരു തെറ്റും ചെയ്യാത്ത ആ ഉമ്മയും മകളും .. അവരെ വെറുതെ വിടണം..ഇതൊരു അപേക്ഷയാണു.."
"നടക്കില്ല സാദിഖെ, നിനക്ക് പോവ്വാം.."
"ഹാജ്യാരെ.. ഞാൻ കാലുപിടിക്കാം.." "അവരെ വെറുതെ വിടണം'
" ഹാാ.. നിനക്ക് പറഞ്ഞാ മനസിലാവില്ലെ".. "അതൊ നിന്നെ തല്ലിയെറക്കണൊ ഞാൻ"?
" വേണ്ട.. ഞാൻ പോവാം.."
"പക്ഷെ, ഹാജ്യാരെ.. നിങ്ങളൊരു കാര്യം മനസിലാക്കണം.."
"എട്ട് പേർ ചേർന്ന് നിങ്ങടെ പെങ്ങളെ നശിപ്പിക്കുമ്പൊ ഒന്നും ചെയ്യാനാവാതെ നിന്ന അവരുടെ ഭർത്താവിനെ പോലെയാവില്ല ഞാൻ..'
" നാദിയ എന്റെ ഭാര്യയാവാൻ പോകുന്നവളാ.. അവളെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണു.." "അത് ഞാൻ നല്ല വെടിപ്പായിട്ട് ചെയ്യും"..
" ഹാജ്യാർക്കറിയാലൊ സാദിഖിനെ!!!..
"അതുകൊണ്ട് അവസാനമായിട്ട് പറയുവാ..
💬 Comments
View all comments