Chapter Title : അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]
സുഹൃത്തിന്റെ വീട്ടിലാക്കി.
നേരെ പോലീസ് സ്റ്റേഷനിലേക്ക് തിരികെ പോന്നു.. കൊലപാതകം മുതൽ നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു.. നേരം വെളുക്കുവോളം പോലീസ് സ്റ്റേഷനിൽ ഇരിക്കേണ്ടിവന്നു ഉപ്പാക്ക്.
ഹാജ്യാർ മരിച്ചില്ല.. കുത്തേറ്റ ഹാജ്യാർ കൊലപാതകത്തിനു അറസ്റ്റിലായി.. ദിവസങ്ങളും മാസങ്ങളും കടന്നുപോയി.. എല്ലാം സാധരണ ഗതിയിലായി.. പണത്തിന്റേയും സ്വാധീനത്തിന്റെയും ബലത്തിൽ അതികനാൾ വൈകാതെ അയാൾ പുറത്തിറങ്ങി..
പിന്നീടാണു ഉപ്പ ആക്സിഡന്റിൽ മരണപെടുന്നത്.. പിന്നെ, ഞാൻ കുടുമ്പഭാരം ഏറ്റെടുക്കലും മറ്റുമായി അങ്ങനെ പോന്നു.. കുറച്ച് വർഷങ്ങൾക്ക് ശേഷം , ഈ ഹാജ്യാരുടെ തന്നെ കൊള്ളരുതായ്മയുടെ നേതൃത്വം എന്നിലേക്ക് വരികയായിരുന്നു. ഹാജ്യാർക്ക് വേണ്ടി തന്നെയാണു നാദിയാടെ ഉപ്പാനേം ഞങ്ങൾ തീർത്തത്..
ഉപ്പാടെ മരണം ഒരു അപകടമരണമായി മാത്രമാണു പുറലോകമറിഞ്ഞത്.. ഞാനും അങ്ങനെ തന്നെ വിശ്വസിച്ചു പോന്നു.. പിന്നീട് നാദിയാടെ ഉപ്പാടെ മരണശേഷം ഞാൻ ഗൾഫ് കയറിയതും തൃശ്ശൂർ ന്ന് പോന്നതും യാദൃശ്ചികമായിരുന്നു.
ഈയടുത്ത് നാദിയാടെ വിഷയത്തിൽ ഇടപെട്ട് ഞാൻ ജോർജ്ജിനെ കൊണ്ട് കുറെ കാര്യങ്ങൾ അന്വോഷിപ്പിച്ചിരുന്നു.. അന്നാണു എനിക്ക് ബോധ്യപെട്ടത്.. ഉപ്പാടെ മരണം വെറും ഒരു അപകടമരണമല്ലെന്നും.. നാദിയാടെ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത് മരക്കാർ ഹാജി ആണെന്നുമുള്ളത്.
പത്തും ഇരുപതും പേർ ഒരുമിച്ച് വന്നാലും പിടിച്ചുകെട്ടാൻ സാധിക്കാത്ത ഒരു മദയാനയായിരുന്നു എന്റെ ഉപ്പ.. അങ്ങെനെയുള്ള ഉപ്പാനെ മെരുക്കാൻ.. പിന്നിൽ നിന്ന് വണ്ടിയിടുപ്പിച്ച് വീഴ്ത്തി വീണുകിടന്ന ഉപ്പാനെ ഇരുമ്പ് വടികളും മറ്റും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.. ഇത് കണ്ട് നിന്നിരുന്ന സ്ത്രീ ഇന്നും പേടിയോടെ ഓർക്കുന്നു.. ആ സംഭവം..
എല്ലാം കേട്ടിട്ടും.. ഞാൻ എന്റെ ഉമ്മാനേം പെങ്ങന്മാരേം ഓർത്ത് ക്ഷമിച്ചു.. ഞാൻ മൂലം യാതനയനുഭവിച്ചവരുടെ ശാപമാകും എന്റെ അനാഥത്വം
💬 Comments
View all comments