Chapter Title : അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]
പറഞ്ഞപ്പൊ നാദിയാടെ ഉമ്മയൊന്ന് ഞെട്ടി..
എന്റെ ഉമ്മാടെ മുഖത്ത് ഭയങ്കര സന്ദോഷം..
നാദിയ നാണംകൊണ്ട് തലതാഴ്ത്തിയിരുന്നു..
ഉടനെ സഫ്ന..
"പൊളിച്ച്..."
"ചക്കിക്കൊത്ത ചങ്കരൻ എന്ന് പറഞ്ഞപോലെ". ഇവരുതന്നെയാ ചേരേണ്ടവർ.."
"ടീ.." എന്ന് വിളിച്ച് ഞാനവളുടെ ചെവിക്ക് പിടിച്ചു..
സോഫയിലിരിക്കുന്ന ഉമ്മമാരുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് ഞാനവരുടെ രണ്ടുപേരുടേം കയ്യിൽ പിടിച്ചു.. എന്നിട്ട്..
"ഞാനിത് പെട്ടന്നെടുത്ത തീരുമാനമൊന്നുമല്ല.. കുറച്ച് നാളുകളായി ഇതെന്റെ മനസിലുണ്ട്.. സമയം വന്നപ്പൊ പറഞ്ഞെന്നുമാത്രം"
നാദിയാടെ ഉമ്മാടെ മുഖത്തേക്ക് നോക്കി ഞാൻ
"ഉമ്മ ഒന്നും പറഞ്ഞില്ല.."
"എന്റെ മോളിപ്പൊ ഏറ്റവും സുരക്ഷിതമായ കൈകളിലാണു.. അതെന്നും അങ്ങനെ തന്നെയാവണമെന്ന് തന്നെയാണു എന്റെ ആഗ്രഹം."
"മോന്റെ നല്ല മനസ്സിനു പടച്ചോൻ മോനെ അനുഗ്രഹിക്കട്ടെ.."
വീട്ടിൽ മൊത്തം സന്ദോഷം അലയടിക്കാൻ തുടങ്ങി..
"നാളെത്തന്നെ അളിയന്മാരേയും മാമമാരേയും അറിയിക്കാം.. അവരു വന്നിട്ട് ഒരു തിയതി തീരുമാനിക്കാം.. ഗംഭീരമായിതന്നെ നമുക്കിത് നടത്താം.. അല്ലെ ഉമ്മാ" ഞാൻ എന്റെ ഉമ്മാട് ചോദിച്ചു..
"ഉം.. അങ്ങനെയാ വേണ്ടത്.."
അങ്ങനെ എല്ലാവരും കിടക്കാനായി ഒരുങ്ങി..
നാദിയയും ഉമ്മയും മുകളിലെ മുറിയിലാണു കിടക്കുന്നത്. ചെറിയ ഒരു സംന്ദർഭം കിട്ടിയപ്പൊ ഞാൻ നാദിയാട്..
"ഉമ്മ ഉറങ്ങീട്ട് താഴെ വരണം ട്ടാ... ഞാൻ ഉറങ്ങില്ല.."
നോക്കട്ടെന്ന് പറഞ്ഞ് അവൾ മുകളിൽ പോയി..
സമയം പത്ത് കഴിഞ്ഞു.. ഞാൻ ഉമ്മറത്ത് ചാരുകസേരയിൽ ചെന്നിരുന്നു.. മരക്കാർ ഹാജിയുടെ ആ ക്രൂരമായ മുഖം മനസിലേക്ക് വന്നു..
'എന്തായാലും നാളെ തന്നെ ഹാജ്യാരെ ഒന്ന് പോയി കാണണം.. എല്ലാം പറഞ്ഞ് തീർക്കണം..' ഞാൻ മനസിൽ ആലോചിച്ചുകൊണ്ട് അങ്ങെനെയിരുന്നു.. അപ്പോഴാണു സജ്ന വിളിക്കുന്നത്..
ഞാൻ ഫോണെടുത്തു..
"ആ സജ്നാ പറമോളെ.."
💬 Comments
View all comments