Chapter Title : അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി]
അവിടെയൊന്നും കാണാതെ ഞാൻ പുറത്തിറങ്ങി വണ്ടിയുടെ അടുത്തേക്ക് നീങ്ങി..
പെട്ടന്ന് മൂന്നാമത്തെ ബിൽഡിങ്ങിനുള്ളിൽ എന്തൊ തട്ടി മറിഞ്ഞു വീഴുന്ന ശബ്ദം.. കേട്ട് ഞാൻ തിരിച്ച് വീണ്ടും അതിനുള്ളിലേക്ക് നടന്നു..
ഉള്ളിലേക്ക് കടക്കും തോറും ചെറിയ ഇരുട്ട്..
ചെറിയ വെളിച്ചത്തിൽ ഞാൻ കണ്ടു..
അവിടെയൊരു റൂം പോലെത്തെ ഒരു അറയുണ്ട്.. അവിടെ വെളിച്ചവും..
ഞാനങ്ങോട്ട് ചെന്നു.. അവിടെയുള്ള റൂമിലേക്ക് കടക്കാൻ ശ്രമിക്കവേ ഞാനറിഞ്ഞു.. പിന്നിൽ നിന്ന് വരുന്ന അക്രമത്തെ, ഞാൻ തിരിഞ്ഞ് ഒഴിഞ്ഞു മാറി.. വടിവാൾ എന്റെ ഷോൾഡറിൽ ചെറുതായൊന്ന് ഉരഞ്ഞുകൊണ്ട് കടന്നുപോയി..
അപ്പോഴെക്കും പിന്നിൽ നിന്നൊരു ശക്തമായ ചവിട്ടിൽ ഞാൻ തെറിച്ചു വീണു.. പത്തടി മുന്നോട്ട് തെറിച്ചുവീണ ഞാൻ പതിയെ എണീറ്റു... കൈയ്യൊന്ന് തൊട്ട് നോക്കി വല്ല്യ കുഴപ്പല്ല്യ.. ഷർട്ട് കീറിയിട്ടുണ്ട്..
"ആ.. അടിപൊളി.. എത്ര ആളുണ്ട്.. എല്ലാരോടും വരാൻ പറ..".. ഞാൻ പിന്നിലേക്ക് നടന്നു... അവിടെ കണ്ട സ്വിച്ച് ഓൺ ചെയ്തു.. അവിടെയാകെ വെളിച്ചം പരന്നു.. ഞാൻ പിന്നേയും പിന്നിലേക്ക് നടന്നു.. അവർ എന്റെയടുത്തേക്കും.. ഞാൻ നടന്ന് ചെന്ന് ഞാനാ ഗോഡൗണിന്റെ ഷട്ടർ വലിച്ച് താഴെക്കിട്ടു..
വടിവാളുകളും കമ്പി വടിയും ഒക്കെയായി.. എല്ലാരുടെ കയ്യിലും ആയുധങ്ങൾ.. മൊത്തം ഏഴുപേർ..
ഞാനവിടെ കിടന്ന , പഴയ ഒരു മെഷീന്റെ ഇരുമ്പ് കോൽ എടുത്തു.. നല്ല വെയ്റ്റ് ഉണ്ടായിരുന്നു അതിനു.. ഞാനത് നിലത്തുകൂടെ ഉരച്ച് മെല്ലെ അവരുടെ അടുത്തേക്ക് നടന്നു..
അത് കണ്ട് അവർ പരസ്പ്പരമൊന്ന് നോക്കി.. എനിട്ട് അതിലൊരാൾ എന്റെ നേരെയോടിവന്ന് എന്റെ കഴുത്തിനു നേരെ വടിവാൾ വീശി... ഞാനൊന്ന് കുനിഞു.. മുമ്പിൽ നിൽക്കുന്നവനെ ചവിട്ടിവീഴ്ത്തി.. കയ്യിലുണ്ടായിരുന്ന
💬 Comments
View all comments