Chapter Title : അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി]
പ്രത്യേക സുരക്ഷിതത്വം ഫീൽ ചെയ്യുമായിരുന്നു.. പിന്നീട്.."
"പിന്നീട്"?..
" പിന്നീടൊന്നുല്ല്യാാ"..
"ഒന്നൂല്ല്യേ...?"
"ഇപ്പൊ എന്താ തോന്നുന്നത്"?
" കള്ളുകുടിയൻ..." ഹഹ.. അവളൊന്ന് ചിരിച്ചു..
"ചെറുത് ഒരെണ്ണം അടിച്ചാലൊ!?.
" പൊക്കൊവിടുന്ന്..!!
"എന്നാ പോവാം.."
"എങ്ക്ട്.."
"റൂമിലേക്ക്"!
" എന്തിനു"?..
"ഓഹ്.. പിന്നെ ഒന്നുമറിയാത്തപോലെ.."
"ഇക്കാക്ക് ഇതന്ന്യാ ചിന്ത.."
" നിന്നെ കണ്ടാാ കടിച്ച് തിന്നാൻ തോന്നും..."
"അരകുപ്പിയായി.. അതിന്റെയാ.."
"അല്ലെടി.. "
ഞാനവളുടെ മുഖത്ത് തലോടി കൊണ്ട് പറഞ്ഞു..
"നീയെനിക്ക് കിട്ടിയ പുണ്യമാണു.. എന്നെ വിട്ട് ഒരിക്കലും നീ പോവരുത് ...
അങ്ങനെ പോയാ സാദിഖ് പിന്നെ ഉണ്ടാവില്ല്യാാ"!!
എന്റെ കണ്ണ് നിറഞ്ഞു..
അവളെന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.. എന്നിട്ട് എന്റെ തല പിടിച്ച് അവളുടെ ഷോൾഡറിൽ വെച്ചു..
" എന്റെ ഇക്കാനെ വിട്ട് ഞാനൊരിക്കലും എവിടെയും പോവില്ല.."
ഏതാണ്ട് ഇന്നലെത്തെ ഫിറ്റിലേക്ക് ഞാൻ എത്തി.. നാക്കും കാലും കുഴഞ്ഞു തുടങ്ങി.. അവളുടെ തോളിൽ മുഖം ചേർത്ത് ഞാനങ്ങനെ ഇരുന്നു..
"ഇക്കാ വാ എണീക്ക്.. പോവ്വാം.."
"കുറച്ച് കഴിഞ്ഞ് പോവാടി.. ചക്കരെ.. ഞാൻ കുറച്ച് നേരം കൂടി നിന്റടുത്ത് ഇരിക്കട്ടെ.."
"നേരമെത്രയായെന്നറിയൊ"..
" അതെത്രയെങ്കിലുമാകട്ടെ..എന്റെ വീട്ടിൽ എന്റെ പ്രിയപെട്ടവളോടപ്പം ഇരിക്കുന്നതിനു ഞാനാരെ യാ പേടിക്കേണ്ടത്...'?
"അല്ലെങ്കിലും സാദിഖിനു ആരെയും പേടിയില്ല്യാാ.."
അവളെന്ന് പിടിച്ച് പൊക്കി.. എണീപ്പിച്ചു.. തോളിൽ കൂടി കയ്യിട്ട് ഞങൾ താഴെക്കിറങ്ങി..
നേരെ എന്റെ റൂമിലേക്ക്..
എന്നെ കട്ടിലിൽ കിടത്തി.. കയ്യിലെ മുറിവ് മരുന്നൊക്കെ തേച്ച് വെച്ച് കെട്ടി.. പോകാൻ നേരം ഞാനവളെ കയ്യിൽ പിടിച്ചു.. വിളിച്ചു..
"നാദിയാ.. എന്നെയിട്ടേച്ച് പോവാല്ലെ.."!!..
അവളൊന്ന് ചിരിച്ച് കൈവിടുവിക്കാൻ ശ്രമിച്ചു..
💬 Comments
View all comments