Chapter Title : അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി]
എല്ലാരുമുള്ളത്കൊണ്ട്.. പിടിച്ച് നിർത്തി ചോദിക്കാൻ കഴിഞ്ഞില്ല.
" ഊം.. എന്തായാലും അവരൊക്കെ പോട്ടെ.. കാണിച്ച് തരാം ഞാൻ" ഞാൻ മനസിൽ കരുതി..
വൈകുന്നേരം എല്ലാരും അവരവരുടെ വീട്ടിലേക്ക് പോയിതുടങ്ങി..
ഉമ്മാക്കിപ്പൊ വല്ല്യ കുഴപ്പമൊന്നുമില്ലാത്തതുകൊണ്ട് സഫ്നയും കെട്ട്യോനൊപ്പം പോയി.. അങ്ങനെ വീട് ശാന്തമായി..
ഒരു ദിവസം മുഴുവൻ നാദിയ എന്നോട് മിണ്ടാതിരുന്നു.. എനിക്ക് ദേഷ്യവും ഒപ്പം സങ്കടവും ചങ്കിൽ വീർപ്പുമുട്ടി നിക്കാരുന്നു..
രാത്രി ഭക്ഷണം കഴിഞ്ഞ് എല്ലാരും കിടക്കാനായി പോന്നു.. നാദിയ ഉമ്മാനേം കൊണ്ട് മുകളിൽ പോകുന്നത് നോക്കി ഞാൻ സോഫയിലിരുന്നു.. ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ കയറിപോകുന്ന നാദിയാനെ കണ്ട് എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.. ഉമ്മാടെ മുമ്പിൽ വെച്ച് ചോദിച്ച് വഷളാകേണ്ടെന്ന് ഞാനും കരുതി. കുറെ നേരം അങ്ങനെ തന്നെയിരുന്നു ഞാൻ.. ഞാനാകെ ഒറ്റപെട്ടപോലെ തോന്നിയെനിക്ക്..നേരം 11 മണി.. ഞാൻ ഉമ്മറത്ത് വന്ന് സിഗ്- കത്തിച്ച് വലിച്ചുകൊണ്ടിരുന്നു.. നേരം അങ്ങനെ കടന്നുപോയി.... അങ്ങെനെയിരുന്ന് ഞാൻ ഉറങ്ങി...
"ഇക്കാ"...
" ഇക്കാ"..
ഞാൻ പെട്ടന്ന് കണ്ണു തുറന്ന് നോക്കി..
അത് നാദിയ യായിരുന്നു..
അവളെ കണ്ടതും ഞാൻ എണീറ്റ് അവളെ കെട്ടിപിടിച്ചു..
"ഇതിലും ഭേതം എന്നെ നീ കൊല്ലുന്നതാാ"!!.. ശബ്ദമിടറി ഞാനത് പറഞ്ഞപ്പൊ..
" അവൾക്കും അത് വളരെയധികം സങ്കടമായെന്ന് എനിക്ക് മനസിലായി.."
"ഇക്ക വന്ന് കിടക്ക്.. നേരം രണ്ട് മണിയായി.. "!
" ഇനിയെന്നോട് പിണങ്ങുമൊ"?
"ആ.. ചിലപ്പൊ.." ചെറുതായ് ദേഷ്യഭാവത്തിലാണത് അവൾ പറഞ്ഞത്.
"അതെന്താ ചിലപ്പൊ"??
" ഹേയ്.. ഒന്നുല്ല്യാാ.."..
"" നീയെന്താന്നുവെച്ചാ കാര്യം പറ മോളെ..!?"
"ഇക്കാക്ക് അറിയില്ലാല്ലെ"?
" ശെന്ത് കഷ്ട്ടമാണെന്ന്
💬 Comments
View all comments