Chapter Title : അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി]
ഹോസ്പിറ്റലാണിപ്പൊ"!..
"" എന്നിട്ട് ബിജു എവെടെ.."
"എന്റടുത്തുണ്ട്.."
"ആ.. നീ അവനേം കൊണ്ട് എന്റെ വീട്ടിലേക്ക് വാ.. എപ്പോഴാ ഫസ്റ്റ് ചാല്..?
" ആ സമയത്താണുണ്ടായത്.."
"എന്നാ ഈ ചാല് പോട്ടെ.. നിങ്ങൾ വീട്ടി വാ.. വഴിയുണ്ടാക്കാം.."
"ശരീ ഇക്കാ..'"
"ഉം..'
ഞാനെണീറ്റ് ബാത്രൂമിൽ പോയി.. ഫ്രെഷായി തിരിച്ച് ഹാളിൽ വന്നു.. നേരെ അടുക്കളയിലേക്ക്..
തിരിഞ് നിക്കുന്ന നാദിയാടെ പിന്നിൽ വന്ന് കെട്ടിപിടിച്ച് കഴുത്തിൽ ചുംബിച്ചു..
" ആ ഇക്ക എണീറ്റൊ.. ഇത്ര നേരത്തെയൊ"?..
"ഇതാ ചായ"
ഞാൻ വന്ന് അടുക്കളയുടെ സ്ലാബിൽ ചാരി അവളെ നോക്കികൊണ്ട് നിന്നു..
"എന്താ ഇക്കാ ഇങ്ങനെ നോക്കണെ.."
"നിന്നെ ആരും ഇങ്ങെനെ നോക്കി നിന്നുപോകും.. പടച്ചോനെ പുറത്തിറങ്ങുമ്പൊ ആരും കണ്ണുവെക്കല്ലെ.. എന്റെ മുത്തിനെ.."!!
" ഒഹ്.. പിന്നെ.. ഒന്ന് പോ ഇക്കാ.. രാവിലെ തന്നെ ഒരു ശൃംഗാരം.."
ഞാൻ വന്ന് ഉമ്മറത്തിരുന്നു.. അപ്പൊഴെക്കും സതീശനും ബിജുവും വന്നു..
"ആ. വാടാ ഇരിക്ക്.."
ഞാൻ ഫോണെടുത്ത് സി ഐ നെ വിളിച്ചു..
"ഹലൊ"
"ആ സാദിഖെ!..
"ആ ഷെമീർ സർ .. അതെ ചെറിയ ഒരു പ്രശ്നമുണ്ട്..
" ആ പറ സാദിഖെ.."
"നമ്മടെ ബസ് റൂട്ടിൽ ഒരു പ്രശ്നം.. അത് വാകേറ്റമായി.. കായ്യാങ്കളിയുമായി.. "
"എന്നിട്ട്.."
"നമ്മടെ ഡ്രൈവർ പയ്യൻ കമ്പി വടിയെടുത്ത് തലക്കിട്ടടിച്ചു.."
"കൊന്നോടാാ"..
" ഹഹഹഹഹ്.. ഹെയ്.. ഇല്ലില്ല..." ഹോസ്പിറ്റലിലാണു..'
"എന്തെ ചെയ്യേണ്ടത്"..
" ഇതുവരെ പരാതിയൊന്നും വന്നില്ല.."
"സാർ ഒരു കാര്യം ചെയ്യ്.. അങ്ങനെ വല്ല പരാതിയും വരാണെങ്കിൽ എന്നെയൊന്ന് വിളിക്ക്.. ഞാൻ കൊണ്ടുവരാം അവനെ.."
💬 Comments
View all comments