0%

Chapter Title : അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 692

മുസാഫിർ

"വളർത്തുപുത്രൻ വന്ന് പറഞ്ഞപ്പൊ നിങ്ങൾ വീണുപോയിരിക്കാം.. പക്ഷെ അത് എന്റെടുത്ത് വേണ്ടാാ കൊന്നുകളയും ഞാൻ..."

"ഒന്ന് പറഞ്ഞു കൊടുക്കടൊ.. ശുക്കൂറെ.." എന്ന് പറഞ്ഞ് അവൻ അകത്ത് പോയി..

ജബ്ബാർക്ക"; പിന്നീട് നീ ഹാജ്യാരെ തകർക്കാൻ അയാൾടെ ബിസിനെസ്സുകളും മറ്റും പൊലീസിനെ കൊണ്ട് റൈഡ് ചെയ്യിച്ചു.. നീയാണു അത് ചെയ്തതെന്ന് മുസാഫിർ അറിഞ്ഞിരുന്നില്ല. എല്ലാം മാനേജ് ചെയ്തുവന്നത് മുസാഫിർ ആയിരുന്നു.. നീയടിച്ച ആ അടി അറിയാതെയാണെങ്കിലും കൊണ്ടത് മുസാഫിർ നാണു.. പക്ഷെ,
അവസാന കാലത്ത് മനം മാറ്റം വന്ന ഹാജ്യാരുടെ മേൽ ആയിരുന്നു മുസാഫിർ ന്റെ സംശയം.. മരിക്കുന്ന തി ന്റെ തലേന്ന് മുസാഫിർ ഹാജ്യാരെ അടിച്ചുവീഴ്ത്തുന്നത് കണ്ട് നിന്നത് ഈ ശുക്കൂർ മാത്രം.. ഹാജ്യാരെ വിഷം കൊടുത്ത് കൊന്നത് മുസാഫിർ തന്നെയാണു സാദിഖെ,...

"ഇതൊക്കെയാണെങ്കിലും നീ ചെയ്തതെന്താാ... നാദിയാടെ ഉമ്മാക്ക് പറ്റിയത് ഹാജ്യാർ ചെയ്യിച്ചതാണെന്ന് നീ വിചാരിച്ചു.. ഒരു കാലത്ത് നിന്നെ സ്വന്തം മകനെ പോലെയല്ലെ ഹാജ്യാർ കൊണ്ട് നടന്നത്.. ഹാജ്യാർക്ക് വേണ്ടി നീ പല കൊള്ളരുതായ്മകളും കൊലകളും ചെയ്തിട്ടുണ്ട് പക്ഷെ അതൊന്നും ഹാജ്യാർ നിന്നെകൊണ്ട് ബലമായി ചെയ്യിച്ചതല്ലല്ലൊ.. പിന്നെ ഹാജ്യാർ നിന്നോട് വലിയൊരു തെറ്റ് ചെയ്തിട്ടുണ്ട്.. നിന്റെ ഉപ്പാ.. അതിനു പരിഹാരമെന്നോണം തന്നെയാണു നീ വന്ന് പറഞ്ഞപ്പൊ നാദിയാനേം ഉമ്മാനേം ഹാജ്യാർ വിട്ടത്.."

എന്റെ ഉള്ളിൽ നീറ്റലായി ഹാജ്യാർ മാറുകയായിരുന്നു..

പെട്ടന്ന് ജബ്ബാർക്കാടെ ഫോൺ ബെല്ലടിച്ചു..

"ഹലൊ..

" എസ്‌ ഐ സർ അല്ലെ?"

"അതെ പറഞ്ഞോളു.."

"സാറെ മ്മടെ പൊട്ടകുളത്തിലൊരു ശവം കിടക്കുന്നു.."

"വാട്ട്.."
ഓകെ.. ദാ വരുന്നു.."

"സാദിഖെ". ബാ വണ്ടിയെടുക്ക്.."

💬 Comments

View all comments