0%

Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 502

ന്റെ മുഖത്ത് വീണ ആ അടിയിൽ മുസാഫിർ നിലത്ത് വീണു.. കാലുയർത്തി വിദേശിയുടെ ഇടനെഞ്ചിനു താഴെ ശക്തിയായി ചവിട്ടി.. നിലത്തുവീണുകിടക്കുന്ന കത്തി ഞാൻ കയ്യിലേടുത്തു.. വിദേശിയുടെ ചങ്കിൽ കുത്തിയെറങ്ങിപോയ കത്തി.. വലിച്ചൂരി മുസാഫിർ നടുത്തേക്ക്.. അതുകണ്ട് പേടിച്ചരണ്ട കോശി.. ഓടാൻ ഒരുങ്ങവേ.. ഞാൻ അയാളുടെ പുറത്തേക്ക് ചാടിവീണു ഒപ്പം എന്റെ കയ്യിലെ കത്തിയും.. ആ കത്തി പിൻ കഴുത്തിൽ ആഴ്ന്നു... കത്തി വലിച്ചൂരി ഞാൻ കോശിയെ പിന്നിൽ നിന്ന് ചവിട്ടി മുറ്റത്തേക്കിട്ടു.
വിണുകിടന്ന മുസാഫിർ പിന്നിലേക്ക് കയ്യും കാലും കുത്തി നിരങ്ങി.. ഞാൻ അവനടുത്തേക്ക് നടന്നടുത്തു.. ഇടത് കൈ കൊണ്ട് അവന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് ഞാനവനുമുകളിൽ ഇരുന്നു.. കമ്പി വടികൊണ്ടുള്ള അടിയേറ്റ് എന്റെ കണ്ണ് ഒരെണ്ണം അടഞ്ഞിരിക്കുന്നു.. പുരികം പൊട്ടി പൊളിഞ്ഞിരിക്കുന്ന നിലയിലായിരുന്നു എന്റെ മുഖം. ആ പാതിയടഞ്ഞ കണ്ണിൽ നിന്ന് ലാവഒലിച്ചിറങ്ങും പോലെ കണ്ണീർ വരുന്നുണ്ടായിരുന്നു.. പതിഞ്ഞ സ്വരത്തിൽ ഞാനവനോട് ചോദിച്ചു..

"എവെടെടാ നാദിയാാ.. ?"

പേടിച്ചരണ്ട അവന്റെ ശബ്ദമിടറി.. ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല.. നേർത്ത ഒരു ശബ്ദം അവന്റെ വായിൽ നിന്ന് വന്നു..

"പുഴ...പുഴയോരത്തെ ഗോഡൗണിൽ.."

"അവൾ ജീവിച്ചിരിപ്പുണ്ടൊ".. എന്റെ ശബ്ദം വീണ്ടും..

" ഇ.... ഇല്ല... "

പതിഞ്ഞ സ്വരത്തിൽ തന്നെ ഞാൻ പറഞ്ഞു..

"അവളെ വിടാൻ ഞാൻ നിന്നോട് ആയിരം തവണ പറഞ്ഞു... നീ കേട്ടില്ല... "

അത് പറഞ്ഞ് തീരും മുമ്പ് കത്തി അവന്റെ ഇടനെഞ്ച് തുരന്നിരുന്നു..

"അവസാനമായി നീ ഇല്ലാതാക്കിയ എന്റെ നാദിയാ... പിന്നെ മരക്കാർ ഹാജി... ഇവരൊക്കെ നിന്നോട് എന്ത് തെറ്റാ ചെയ്തത്... "

ഞാൻ കത്തി വലിച്ചൂരി

💬 Comments

View all comments