Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]
ഒക്കെയായി പരന്നു കിടക്കുന്നു.. ഞാൻ മുടന്തി മുടന്തി ആ ഗോഡൗണിനു മുന്നിലെത്തി. കടക്കുന്നിടത്ത് സൈഡിലായി.. നാദിയാടെ ചുരിദാറിന്റെ ഷോൾ എനിക്ക് കിട്ടി.. ഞാൻ ദൃതിയിൽ അവിടെയാകെ തിരഞ്ഞു.. ഉള്ളിലും കയറി നോക്കി.. ഞാനാകെ നിരാശനായി.. തൊട്ടടുത്തുക്കുടെ ഒഴുകുന്ന ആ പുഴയോരത്തേക്ക് ഞാൻ നടന്നു.. അതിനു സൈഡിൽ നിന്ന് നാദിയാടെ ഒരു ചെരിപ്പും എനിക്ക് കിട്ടി...കുറെ നേരമായി ചങ്കിൽ വീർപ്പുമുട്ടി കിടന്നിരുന്ന വിഷമവും വേദനയും ഒരലർച്ചയോടെ പുറത്തേക്ക് വന്നു.. ഞാനാ പുഴയോരത്ത് മുട്ടുകുത്തിയിരുന്നു.. നാദിയാടെ ഷാളും ചെരിപ്പും നെഞ്ചോടടക്കി ഞാൻ ആർത്തുനിലവിളിച്ചു.. എല്ലാം നഷ്ട്ടപെട്ടവനെ പോലെ...ഞാൻ അലറി..കരഞ്ഞു.. ആ കരച്ചിൽ കേൾക്കാൻ മാത്രം അവിടെ ആരും ഉണ്ടായിരുന്നില്ല...
വളരെയേറെ, ഹൃദയം നുറുങ്ങുന്ന വേദനയോടെ വിങ്ങലോടെ ഞാനാസത്യം മനസിലാക്കുകയായിരുന്നു.. എന്റെ നാദിയാ കൊല്ലപെട്ടു..
വിചനമായ ആ പുഴയോരത്ത് ഏകനായി ഞാനിരുന്നു..
നാദിയ ഇല്ലാത്ത ഈ ലോകത്ത് ജീവിക്കേണ്ടെന്ന് കരുതിയിടത്തും , പൊന്നുകുടം പോലെത്തെ ഒരു മോനെ തന്ന് ദൈവം എന്നെ തോൽപ്പിച്ചു...
കുറെ നേരം അവിടെയിരുന്ന് ഞാനെണിറ്റ് തിരിഞ്ഞ് നടന്നു..
വണ്ടിയുടെ അടുത്തെത്തി ഡോർ തുറന്ന് വളരെ കഷ്ട്ടപെട്ട് കയറിയിരുന്നു.. ശരീരത്തിനും മനസിനും ഒരുപോലെയേറ്റ ആഘാതാത്തിൽ ഞാൻ വല്ലാതെ തളർന്നിരുന്നു.. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടെന്നില്ലാതെ പോന്നു..
ഓടികൊണ്ടിരുന്ന വണ്ടിയുടെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന ഞാനറിഞ്ഞു എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത്.. പെട്ടന്ന് ഞാൻ അബോധാവസ്ഥയിലേക്ക് വീണൂതുടങ്ങി.. കാർ ഒതുക്കി നിറുത്തുന്നതിനുമുമ്പ് തന്നെ എന്റെ ശരീരം തളർന്നിരുന്നു.. ബ്രേക്ക് ചവിട്ടാൻ കാലുപൊന്തിയില്ല.. കാറിന്റെ നിയന്ത്രണം വിട്ടു.. പെട്ടന്ന് എവിടെയൊ ചെന്നിടിച്ച് നിന്നു.. സ്റ്റിയറിങ്ങിൽ തലവെച്ച് ഞാനങ്ങനെ കിടന്നു...
മണിക്കൂറുകൾക്ക് ശേഷം,
ഞാൻ കണ്ണ് തുറക്കുന്നത് ഹോസ്പിറ്റൽ ബെഡിൽ..
അരികിൽ സഫ്നയും സജ്നയും അജിനയും അളിയന്മാരും നാദിയാടെ ഉമ്മയും ഉമ്മാടെ കയ്യിൽ എന്റെ മോനും.. അങ്ങനെ എല്ലാരും എന്റെ കട്ടിലിനു ചുറ്റും നിൽക്കുന്നു... എന്റെ മോനെ കണ്ടതും എന്റെ കണ്ണിൽ നിന്ന് ധാരധാരയായി ചുടുകണ്ണീർ ഒഴുകി.. കട്ടിലിനടുത്തുള്ള ചെറിയ സ്റ്റൂളിൽ സഫ്ന യിരുന്നു.. എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ..
"കരയല്ലെ ഇക്കാക്ക.. ഒന്നും സംഭവിച്ചില്ലല്ലൊ.."
ആ ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ,
💬 Comments
View all comments