Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]
ഐസിയു വിൽ ആയിരുന്നു കുറച്ച് മുമ്പ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. "
"ഉം.."
ഞാനൊന്ന് മൂളി.
"ബോധം വീണിട്ടില്ല .. അതുകൊണ്ടാ നിന്നോട് കാണണ്ടാന്ന് ഞാൻ പറഞ്ഞത്.. "
"സാരമില്ലടാാ... അവൾ ജീവിച്ചിരിക്കുന്നെന്ന് കേട്ടാമതി.." അതിലും വലിയ സന്ദോഷം ഇപ്പൊ എനിക്ക് വേറൊന്നുമില്ല.."
"നിന്നോടുള്ള കടപ്പാട് ഞാനെങ്ങനാടാ തീർക്കുന്നത്".. ഞാൻ ചോദിച്ചു..
"കടപ്പാടൊ... പോടാ പന്നി..നിന്റെ.."
അവനെന്റെ മൂക്കിനു നേരെ ഒന്ന് കയ്യോങി..
എന്നിട്ട് നന്നായൊന്ന് ചിരിച്ചു.. ഞാനും..
രണ്ട് ദിവസത്തിനു ശേഷം..,
രാവിലെ തന്നെ ഡോക്ടർ വന്ന് എനിക്ക് ഡിസ്ചാർജ് എഴുതി.. കുറച്ച് മരുന്നുകളും കുറിച്ചു.. മരുന്നുകളും മറ്റും വാങ്ങാൻ ജോർജ്ജ് താഴെക്ക് പോയി.. ഞാനെഴുന്നേറ്റ് നടന്നു കൂടെ സഫ്നയും..
"നെറ്റിയിലെ കെട്ട് ഒരാഴ്ച കഴിഞ്ഞ് അഴിക്കാമെന്ന് പറഞ്ഞു ഡോക്ടർ..'!"
സഫ്ന പറഞ്ഞു..
"ഉം.." ഞാനൊന്ന് മൂളികൊണ്ട് .. പതിയെ ചോദിച്ചു.. നാദിയ എവിടെയാ കിടക്കണെ"?
"കുറച്ച് അപ്പുറത്താ.."
ഞങ്ങൾ അങ്ങോട്ട് നടന്നു..
"കവിളിൽ വേദനയുണ്ടൊ മോനെ.." നാദിയാടെ ഉമ്മ..
"കുറച്ച്"..
" സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടൊ.." ഇപ്പൊ"
"ഹേയ്.. എന്നാലും ചെറിയ വേദനയുണ്ട്.."
കവിളിൽ കണ്ണിനു താഴെ സ്റ്റിച്ചുണ്ട്.
ഞാൻ നാദിയാടെ റും ലക്ഷ്യമാക്കി നടന്നു.. അവിടെയുള്ള അടച്ചിട്ട റൂമിൽ ഞാൻ വാതിൽ തുറന്ന് അകത്ത് കയറി.. കട്ടിലിൽ നാദിയ കിടക്കുന്നു.. തലപൊതിഞ്ഞ് കെട്ടി വെച്ചിരിക്കുന്നു.. തൊട്ടരികെ ഒരു നഴ്സ് ഉണ്ടായിരുന്നു. ഞാൻ അകത്തേക്ക് കടന്ന് അവിടെയുള്ള സ്റ്റൂളിൽ ഇരുന്നു.. എന്റെ വലതു കൈകൊണ്ട് ഞാനവളുടെ കൈയ്യിൽ പിടിച്ചു... ചെറിയൊരു തണുപ്പ് എന്റെ കയ്യിൽ നിന്ന് അനുഭവിച്ചപോലെ പെട്ടന്ന് അവളതറിഞ്ഞ് മെല്ലെ കണ്ണു തുറന്നു.. പതിയെ തല ചെരിച്ച് എന്റെ മുഖത്തേക്ക് നോക്കി...
എന്നെ കണ്ടതും ചെറുതായ് പുഞ്ചിരിച്ചുകൊണ്ട്.. "ഇക്കാ.."
ഞാനവളുടെ നെറ്റിയിൽ തലോടികൊണ്ട്..
"ഉം.. കിടന്നൊ.."
പതിഞ്ഞ ശബ്ദത്തിൽ അവളെന്നോട്..
"എന്റെ ഇക്ക വിഷമിച്ചൂലെ ഒരുപാട്.."
എന്റെ കണ്ണൊന്ന് നിറഞ്ഞു..
"പോട്ടെ. സാരല്ല്യാ.." ഞാൻ പറഞ്ഞു.
ഞാനവളുടെ നെറ്റിയിൽ തലോടികൊണ്ടിരുന്നു..
"ഇക്കാ.." അവൾ വിളിച്ചു..
"ഉം.." ഞാനൊന്ന് മൂളി..
"എന്റെയടുത്തിരിക്കൊ കുറച്ച് നേരം.."
"ഉം.. ഇനിയെപ്പോഴും ". ഞാൻ പറഞ്ഞു..
അവളുടെ നെറ്റിയിൽ ചുമ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു..
💬 Comments
View all comments