അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]

📝 Ongoing

👁 130490 views ❤ 229 likes 💬 31 comments

പ്രിയ വായനക്കാരെ,

സാദിഖ് അലി ഇബ്രാഹിം ന്റെ കഥ പറഞ്ഞ 'അബ്രഹാമിന്റെ സന്തതി' എന്ന കഥയുടെ മുഴുവൻ പാർട്ട്കളും പോസ്റ്റ് ചെയ്ത് കഴിഞ്ഞിരുന്നു. പോസ്റ്റ് ചെയ്യപെട്ട ക്ലൈമാക്സ് ഒറിജിനൽ അല്ല. അത് തിരുത്തപെട്ടതാണു. അത് ഞാൻ പറഞതിനുശേഷം തന്നെയാണു പോസ്റ്റ് ചെയ്തതും. ഇപ്പൊ, ആ ഒറിജിനൽ ക്ലൈമാക്സ് പോസ്റ്റ് ചെയ്യണമെന്ന് കരുതുന്നു. അതാണു ഇത്.
ഈ പാർട്ടിലെ ഓരൊ വരിയിലും ഇതെഴുതിയ എന്റെ കണ്ണുനീരിന്റെ ഉപ്പ് രസം നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും. ഇതിലെ പല വരികളും എഴുതാൻ സാധിക്കാതെ മണിക്കൂറുകളോളം ഞാൻ ഇരുന്നിട്ടുണ്ട്. ഈ ഒരു പാർട്ട് എഴുതാൻ ഞാൻ ഒരുമാസത്തിലധികം സമയമെടുത്തിട്ടുണ്ട്. ഞാൻ മുമ്പെ പറഞ്ഞത് തന്നെയാണു ഇതിനു കാരണം. ഇത് സാങ്കല്പിക കഥയല്ല. ജീവിതമാണു. കേരളത്തിൽ ജീവിച്ചിരുന്ന, ഇപ്പോൾ ജീവിക്കുന്ന ഒരാളുടെ ജീവിതം.. ആ ജീവിതം നേരിട്ടറിയാവുന്ന ഞാൻ അത് കഥയാക്കുമ്പോൾ സ്വാഭാവികമായും വേദനയോടെയാകും ഉണ്ടാവുക.

നമ്മളൊരു കാര്യം ഒരാളോട് പറയുമ്പോൾ അയ്യാൾക്കത് ഉൾകൊള്ളാൻ കഴിയണമെങ്കിൽ , പറയുന്ന കാര്യം കേൾക്കുന്നവനൊ അല്ലെങ്കിൽ അവന്റെ അറിവിൽ ആരെങ്കിലുമൊ അനുഭവിച്ചിട്ടുണ്ടാകണം. അല്ലാത്തത് എത്രയൊക്കെ വർണ്ണിച്ച് പറഞ്ഞാലും ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടാകും. ഇത് അതുപോലെയാകരുത്. ഇതിലെ ഓരൊ വരികളും നിങ്ങൾ ഫീൽ ചെയ്ത് വായിക്കണം എങ്കിൽ തീർച്ചയായും നിങ്ങളുടെ കണ്ണിൽ നിന്ന് ചുടുകണ്ണീർ വരും.

വായിക്കുക.... അഭിപ്രായം പറയുക.

"നന്ദി"
സാദിഖ് അലി ഇ

📚 Chapters

1 published

Related Stories

💬 Comments

View all comments