Chapter Title : അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]
വശങ്ങളിൽ നിന്നുമൊക്കെ വടിവാളുകൊണ്ടുള്ള വീശലിൽ നിന്ന് ഞാൻ കൃത്യമായി ഒഴിഞ്ഞു മാറുകയും തക്കത്തിനു അവരുടെയൊക്കെ വയറ്റിലും മുഖത്തുമൊക്കെ മുഷ്ട്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു. ചിലരുടെ കയ്യിൽ നിന്ന് വടിവാളുകൾ തെറിച്ചുപോയി.
മുറ്റത്ത് ജോർജ്ജ് മൂന്നാലുപേരെ ഒരുമിച്ചിട്ട് തല്ലുന്നു..
പുറത്തേക്കിറങ്ങി മുസാഫിറിനെ പിടികൂടിയ എന്നെ മൂന്നാലുപേർ വന്ന് വട്ടം പിടിച്ചു..
മുസാഫിറിന്റെ കോളറിൽ പിടിച്ച് ചുവരിൽ തലടിപ്പിച്ചു.. എന്നെ പിടിച്ചവരിൽ പിന്നിൽ നിക്കുന്നവൻ ഷർട്ടിൽ പിടിച്ച് കറക്കി മുന്നിലേക്കാക്കി ചവിട്ടി.. സൈഡിൽ നില്ല്കുന്നവരെ മുഷ്ട്ടിചുരുട്ടിയിടിച്ചു വീഴ്ത്തി..
ജോർജ്ജ് ഓരൊരുത്തരേയും മാറി മാറി ചവിട്ടികൂട്ടികൊണ്ടിരുന്നു..
കൂടെയുള്ള ഗൂണ്ടകൾ അടിവാങുകയാണെന്ന് കണ്ട മുസാഫിർ വണ്ടിയിൽ കയറി പുറപെട്ടു... അത് കണ്ട ഞാനും മറ്റൊരു വണ്ടിയെടുത്ത് പിന്നാലെ പോയി...
കുറച്ച് നേരം ചേസിങ്ങ്... അതിനിടയിൽ ഒന്ന് രണ്ട് വട്ടം ഞാൻ വണ്ടി കൊണ്ട് അവന്റെ വണ്ടിയിലിടിപ്പിച്ചു.. നല്ല തിരക്കുള്ള റോഡിലൂടെ റോഡ് സൈഡിലെ കടകളെയൊക്കെ ഇടിച്ചു തെറിപ്പിച്ച് അവന്റെ വാഹനം മുമ്പോട്ട് നീങ്ങി..പിന്നിൽ ഞാനും..
അവന്റെ കാറിന്റെ ബാക്കിൽ ഞാനൊടിച്ച കാറുകൊണ്ട് ശക്തിയായി ഇടിപ്പിച്ചു..
നിയന്ത്രണം തെറ്റിയ ആ വാഹനം റോഡ് സൈഡിലെ പാടത്തേക്ക് മറിഞ്ഞു..
തലകീഴായി മറിഞ്ഞുകിടന്ന ആ കാറിനുള്ളിൽ നിന്ന് വളരെ കഴ്ട്ടപെട്ട് അവൻ ഇഴഞ്ഞ് പുറത്ത് വന്നു..
ഞാൻ റോഡ് സൈഡിൽ വണ്ടി നിർത്തിയിറങ്ങി.. പാടത്തേക്കിറങ്ങി.
അവൻ ഭയന്ന് നിലവിളിച്ച് ആ കണ്ടത്തിലൂടെ ഓടാൻ തുടങ്ങി.. പിന്നാലെ ഞാനും.
ഞാൻ ഓടിയെത്തി പിടിച്ചു അവനെ...
പിന്നിൽ നിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചെറിഞ്ഞു.. കമഴ്ന്നു വീണുകിടന്ന അവന്റെ പുറത്തും കഴുത്തിലും ആഞ്ഞ് ചവിട്ടി പിടിച്ചെഴുന്നേൽപ്പിച്ചു... തലക്ക് പിന്നിൽ പിടിച്ച് മുഷ്ട്ടി
💬 Comments
View all comments