0%
Chapter 1

അച്ചുന്റെ തേരോട്ടം 4 [മുസാഷി]

Author : Kambikathakal | Read All Parts | 👁 110 |

ഞാൻ തോമസ് സാറിനെ കാണാൻ വന്നതാ..” ഉള്ളിൽ തോന്നിയ കലിപ്പ് പുറത്ത് കാട്ടാതെ അതിവിനയം തകർത്ത് അഭിനയിച്ചുകൊണ്ട് ഞാൻ പറഞ്ഞു..

“ഓഹ്..ഞാൻ വിചാരിച്ച് സാധനങ്ങൾ വീട്ടിൽ കൊണ്ടുവന്നു തരുന്നവർ ആയിരിക്കും എന്ന്….” ഒരു അവിഞ്ഞ ചിരിയോടെ എന്നെ നോക്കി പറഞ്ഞു.. അതുകേട്ട് ചൊറിഞ്ഞു വന്നെങ്കിലും മാതാജി സ്റ്റാൻഡേർഡ് വിട്ട് കളിക്കരുത് എന്ന് പറഞ്ഞതകൊണ്ട് ഞാൻ ഒരു പൊടിക്ക് ഒതുങ്ങി..

“ചേച്ചി സാർ ഇവിടെ ഇല്ലയോ …??” ഞാൻ വീണ്ടും ചോദിച്ചു

“അയ്യോ അത് പറയാൻ മറന്നു..!??സാർ ഇവിടെ ഇല്ല…ഏതോ കൂട്ടുകാരൻ്റെ മകളുടെ കല്യാണത്തിന് പോയേക്കുവാ…..”

“എന്ന് വരും….” വലിയ കാര്യം ഒന്നും ഇല്ലെങ്കിലും ഞാൻ വെറുതെ ചോദിച്ചു…

“എന്തായാലും രണ്ട് ദിവസം കഴിഞ്ഞേ വരത്തുള്ളൂ…!!”

“അതേല്ലേ…എന്നാ ഞാൻ പിന്നെ വരാം..”

“എന്നാ ശെരി…”എൻ്റെ പേര് പോലും ചോദിക്കാതെ ആ തള്ളച്ചി എനിക്ക് മുൻപിൽ വാതിൽ കൊട്ടിയടച്ചു…പേര് പൊട്ടെ ഒരു ഗ്ലാസ് വെള്ളം വേണോന്ന് പോലും ഒരു ആതിഥ്യ മര്യാദയോടെ ചോദിച്ചില്ല..ഇവരൊക്കെ മനുഷ്യർ തന്നെ ആണോ…!??

ദിവസം മൂഞ്ചിയ സങ്കടത്തോടും നിരാശയുംകൂടി വിങ്ങുന്ന നെഞ്ചുമായി ഞാൻ ആ വീടിൻ്റെ പടിയിറങ്ങി.. തിരിച്ച് നടക്കുന്നതിനിടയിൽ ഞാൻ ഫോൺ എടുത്ത് എന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ട എൻ്റെ മാതശ്രീയെ വിളിച്ചു..

“ഹാ…. സാറവിടെ ഇല്ലല്ലേ..ഞാൻ കുറച്ച് മുന്നേ വിളിച്ചാർന്നു…നീ എന്തായാലും അവിടെ എത്തി കാണുമെന്ന് അറിയാവുന്നോണ്ട് ഞാൻ പറഞ്ഞില്ല എന്നെ ഉള്ളൂ…” ഫോൺ എടുത്തതും എൻ്റെ തള്ള സത്യങ്ങൾ ഓരോന്നായി കാർക്കിച്ച് തുപ്പി അതോടെ ഈ ചതിയിൽ അമ്മക്കും പങ്കുണ്ടെന്ന് എനിക്ക് ബോധ്യമായി…!

“അപ്പോ നേരത്തെ അറി-”

“പിന്നെ ഇല്ലേ ….നീ വരാൻ താമസിക്കുവായിരിക്കുല്ലോ അതുകൊണ്ട് ഏതേലും ഹോട്ടെലിൽ കേറി കഴിച്ചോ കേട്ടോ…ഞാൻ പൈസ ഇട്ടേക്കാം….”

എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ എല്ലാം ഇങ്ങോട്ട് പറഞ്ഞ് പരട്ട് തള്ള എൻ്റെ കോൾ കട്ടാക്കി….

ഇങ്ങോട്ട് വന്നപ്പോ ഓട്ടോയിൽ വെച്ച് വന്നവഴി കണ്ട ഓർമയിൽ ഞാൻ സ്റ്റാൻഡിലേക്ക് തിരിച്ചുനടന്നു..ആ വിജനമായ വഴിയിൽ എന്റെ ഒപ്പം കത്തിജ്വലിച്ചിരുന്നു സൂര്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കുറച്ചങ്ങോട്ട് നടന്നതും എൻ്റെ പൂർവികർ എങ്ങാണ്ട് ചെയ്ത പുണ്യ പ്രവർത്തികളുടെ ഫലമായിയാണെന്ന് തോന്നുന്നു എൻ്റെ മുന്നിൽ ഒരു ബൈക്ക് നിർത്തി…

“മോനെ…. എങ്ങോട്ടാ ടൗണിലോട്ടാണോ എന്നാൽ കേറിക്കോ…” നടന്ന് നടന്ന് വിയർത്തൊലിച്ച് പണ്ടാരമടങ്ങിയ എനിക്ക് മുൻപിൽ അയാൾ അങ്ങിനെ സ്നേഹത്തോടെ ഒരു ക്ഷണം തരുമ്പോൾ ഞാൻ എങ്ങനെയാ വേണ്ട എന്ന് വെക്കുന്നെ.. ഇനി ഇപ്പൊ ഇയാൾ വലിയ ഒരു മനുഷ്യക്കടത്ത് സംഘടനയിലെ കണ്ണിയാണേലും എന്നെ തട്ടികൊണ്ട് പോയാൽ ഒന്നുംകിട്ടില്ല എന്ന് എനിക്ക് തന്നെ ഒരു ബോധം ഉള്ളതുകൊണ്ട് ചെറിയ ഒരു പേടിപോലും എനിക്ക് തട്ടിയില്ല….

“എന്താടാ ആലോചിച്ചു നിക്കുന്നേ…ഞാൻ നിന്നെ തട്ടിക്കൊണ്ടു പോകാൻ ഒന്നും പോകുന്നില്ല…..”എൻ്റെ മനസ്സ് വായിച്ചെന്നപോലെ മുഖത്ത് ഒരു അസ്സൽ പുഞ്ചിരിയുമായി പറഞ്ഞു…ആ നട്ടുച്ചസമയത്ത് പൂർണരൗദ്ര ഭാവത്തോടെ ജ്വലിച്ച് നിൽക്കുന്ന സൂര്യനേകാളും തേജ്ജസ് അയാളുടെ പുഞ്ചിരിയിൽ എനിക്ക് തോന്നി… പിന്നെ വേറെയൊന്നും ആലോചിക്കാതെ ഞാൻ അയാളുടെ ബൈക്കിന് പിന്നിൽ കയറി…

“ഇവിടെ ഒന്നും കണ്ടിട്ട് ഇല്ലല്ലോ….?? എവിടെയാ വീട് ”

💬 Comments

View all comments