Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 3 [ദുഷ്യന്തൻ]
തുടർന്നു.
“ ശ്രീയേട്ടാ.. അമ്മ കഴിക്കാൻ വിളിക്കുന്നു. വാ..’’
ഫോൺ കട്ടായ ഉടനെ ആരതി എന്നെ വന്നു വിളിച്ചു.
അവിടെ തീൻ മേശക് ചുറ്റും എല്ലാരും ഇരുന്നു. അനുവിനും ആരതിക്കും മുഖാമുഖം ഞാൻ ഇരുന്നു. അമ്മാവനും എനിക്കും വിളമ്പിയതിന് ശേഷമാണ് അമ്മായി മക്കൾക്ക് വിളമ്പിയത്. അവസാനം സ്വന്തം പാത്രത്തിലും.
എൻ്റെ മുന്നിലിരിക്കുന്ന പാത്രത്തിലേക്ക് ഞാൻ നോക്കി. ഉയരുന്ന നീരാവിക്കൊപ്പം അതിൻ്റെ മണവും കൂടി ഞാൻ ആവാഹിച്ചെടുത്തു. ഹോട്ടൽ ഭക്ഷണം കഴിച്ച് മടുത്ത എനിക്ക് ഈ മണം തന്നെ മതിയായിരുന്നു. അമ്മായിടെ കൈപ്പുണ്യം പണ്ട് തൊട്ടേ എനിക്കറിയാവുന്നതാണ്. എൻ്റെ മനസ്സ് നിറച്ചുകൊണ്ട് ഞാൻ ആദ്യ ഉരുള കഴിച്ചു. എൻ്റെ മുഖത്തെ ഭാവങ്ങൾ മാത്രം മതിയായിരുന്നു അമ്മായിക്ക് സന്തോഷിക്കാൻ.
“ എങ്ങനൊണ്ട് കറിയൊക്കെ?? രുചിയുണ്ടോ? "
ഉത്തരം അനുകൂലമായി തന്നെ വരും എന്ന വിശ്വാസത്തിൽ അമ്മായി എന്നോട് ചോദിച്ചു.
എന്ത് പറയാൻ. എച്ചി വാ ആയിപ്പോയി അല്ലായിരുന്നേൽ കെട്ടിപിടിച്ചു ഒരു മുത്തം കൊടുക്കായിരുന്നു.
.......................................................
പിന്നങ്ങോട്ട് ഒരു മൂന്നാല് ദിവസം അടിപൊളിയായിരുന്നു. അവധി ഇല്ലാത്ത ദിവസങ്ങളിൽ അനുവും ആരതിയും പഠിക്കാൻ പോകും. ആരതി എൻ്റെ കൂടെ നടക്കാൻ വേണ്ടി ലീവ് എടുക്കാൻ ഇരുന്നെങ്കിലും അമ്മായി സമ്മതിച്ചില്ല. അവരില്ലാതിരുന്നപ്പോഴെല്ലാം എനിക്ക് കൂട്ട് അമ്മാവൻ തന്നെയാണ്. പുറത്തേക്ക് ഒക്കെ നടക്കാനും കൃഷിക്ക് വെള്ളമൊഴിക്കാനും തൊട്ടിൽ പോയി ചൂണ്ടയിടാനും എല്ലാം. ഇവരുടെ ഒക്കെ സ്നേഹം കണ്ട് പഠിപ്പ് നിർത്തി ഇൻവിടങ്ങ് പൊറുതി ആയാലോഎന്നായി എൻ്റെ ചിന്ത. അത് കഴിഞ്ഞ് ചേച്ചിയും അമ്മയും വന്നു. അളിയന് ലീവ് കിട്ടിയില്ലെന്നാണ് പറഞ്ഞത്. അമ്മയെ കണ്ടപ്പോ ശെരിക്കും എൻ്റെ
💬 Comments
View all comments