Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]
ആ നോട്ടത്തിൽ എന്താണെന്നറിയില്ല.. എനിക്ക് ഒരു നാണം പോലെ.
“ സത്യം പറ.. ചേട്ടന് ചേച്ചിയെ ഇഷ്ടമാണോ??”
അവള് എടുത്തടിച്ചപോലെ ചോദിച്ചു. അൽപ്പം ശബ്ദം കൂടിയത് കൊണ്ട് ലതയും കേട്ടു.
“ കേറിപോടീ അകത്ത്”. അന്ത്യ കൽപ്പനയോടെ ലതെച്ചി ചട്ടുകം എടുത്തു. ആര് കേൾക്കാൻ.
“ നിങ്ങൾ കേറിപ്പോ പെണ്ണുമ്പിള്ളെ ” എന്നായിരുന്നു മോൾടെ മറുപടി..
“ടാ ചെറുക്കാ.. അവള് പലതും പറയും . നീ അത് വല്ലോം കേക്കാൻ പോയാ ഇനി ചായ താ ചേച്ചീന്നും പറഞ്ഞ് ഇങ്ങോട്ടേക്കു വന്നേക്കല്ല്.. കേട്ടല്ലോ??” ചട്ടുകം ഓങ്ങികൊണ്ട് ലത എൻ്റെനേരെ തിരിഞ്ഞു.
ഇല്ലെന്ന് ചുമൽ കൂച്ചി കാട്ടിയിട്ട് ഞാൻ അമ്മുവിനിട്ടൊരു കിഴുക്ക് കൊടുത്തു. പിന്നെ ഒരുപാട് നേരം നിന്നില്ല. ഒരു സിഗരറ്റും വാങ്ങി നേരെ വീട്ടിലേക്ക് പോയി.
അവിടെ അച്ചുവിൻ്റെ വീട് കണ്ടത് കൊണ്ടാകാം.. ഇപ്പൊ എനിക്ക് ഏറ്റവും വൃത്തിയില്ലാത്ത സ്ഥലം എൻ്റെ ഈ വീടാണ്. സത്യത്തിൽ ഒരാൾക്ക് താമസിക്കാൻ ഇത്രയും വലിയ വീടിൻ്റെ ആവശ്യമില്ല. ജോലിക്ക് ഒപ്പം അളിയൻ തന്നെ ശെരിയാക്കി തന്നതാണ് ഈ വീട്. ആദ്യം കണ്ടപ്പോ കൊള്ളാം എന്ന് തോന്നി. എങ്കിലും പതിയെ പതിയെ ഈ വലിയ വീടിൻ്റെ ഉളളിൽ വല്ലാത്തൊരു ഒറ്റപ്പെടൽ. കാശ് മുഴുവൻ കൊടുക്കുന്ന കൊണ്ട് എല്ലാ ബെഡ്റൂമിലും ഞാൻ മാറി മാറി കിടക്കും. അളിയൻ്റെ കൂട്ടുകാരൻ്റെ വീടാണ്. അല്ലായിരുന്നേൽ വേറെ ആരെയെങ്കിലും കൂടെ സെറ്റ് ആക്കാമായിരുന്നു.
കുറച്ച് നേരം പിടിച്ചു വീടൊന്ന് വൃത്തിയാക്കാൻ. അളക്കാനുള്ള തുണികൾ എല്ലാം ഒരു കസേരയിലും, തൂത്ത് വാരിയ മണ്ണും പൊടിയും എല്ലാം ഒരു മൂലയിലും
💬 Comments
View all comments