Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]
സമ്മാനം ഒന്നും കൊടുക്കാഞ്ഞത് മോശമായി പോയി. അവിടെ വന്ന എല്ലാരും കയ്യിൽ ഒരു പൊതി അച്ചുവിന് കൊടുത്തിട്ടാണ് മടങ്ങിയത് . അമ്മുപോലും. അവൾടെ മൊത്തം സമ്പാദ്യവും കൂട്ടുകാരി ചേച്ചിക്ക് വേണ്ടി ചിലവാക്കി. ഞാൻ ഒന്നും കൊടുത്തില്ല. ഇന്നാണ് അറിഞ്ഞത്.. അതൊരു ന്യായീകരണം ആണ്. എങ്കിലും ഒരു ദഹനക്കേട് പോലെ.
ഇനി എന്താ അവൾക്ക് സമ്മാനമായി കൊടുക്കേണ്ടത് എന്നുപോലും എനിക്ക് ഒരു പിടുത്തവുമില്ല.
“ ചച്ചിക്ക് KitKat ഇഷ്ടമാ.. പിന്നെ munch ും. രേവതിയമ്മ ജോലിക്ക് പോയിട്ട് വരുമ്പോ മിക്കവാറും കൊണ്ട് കൊടുക്കും . എനിക്കും തരും. പിന്നെ ചേട്ടന് കൊടുക്കാൻ എന്തേലും ഉദ്ദേശമുണ്ടെങ്കിൽ dairy milk ഒരു നല്ല ഓപ്ഷനാണ്. ”
എൻ്റെ ആശങ്കയ്ക്ക് അറുതിയിട്ട് കൊണ്ട് അമ്മു പറഞ്ഞു. Dairy milk എന്ന് പറഞ്ഞപ്പോ അവൾടെ ഉദ്ദേശം ആ ചിരിയിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഈ ഞായർ ആഴ്ചയിൽ ആരുടെ കാലിനിടെല് വെച്ചേക്കുന്നു munch ും KitKat ും..
കടയിൽ ചെന്നിട്ട് കുറച്ച്നേരം ഇരുന്നു. പതിവ് പോലെ അമ്മു കൂടെയിരുന്നില്ല. പകരം അവളവിടെ നിന്ന് ഉറഞ്ഞ് തുള്ളുകയായിരുന്നു. ആരാണ് മുരളിയോട് അച്ചുവിൻ്റെ പിറന്നാളിനെ പറ്റി പറഞ്ഞത്.
ഇതാണ് ഇതിവൃത്തം. രാഘവൻ ചേട്ടൻ്റെ പരിങ്ങല് കണ്ടപ്പോ തന്നെ അമ്മുവിന് കത്തി. അങ്ങേരെ ഭരണിക്ക് അടിക്കഞ്ഞത് ആരുടെയോ ഭാഗ്യം . ലതേച്ചി അവളെ ഒരുവിധത്തിൽ അടക്കി എൻ്റെ അടുത്തുകൊണ്ടിരുത്തി.
“ നിൻ്റെ ചേച്ചിക്ക് ഒരു ഡ്രസ് എടുത്ത് കൊടുത്താലോ??" സ്വയം പിറുപിറുത്തുകൊണ്ടിരുന്ന അമ്മുവിനോട് ഞാൻ പയ്യെ തിരക്കി.
മുഖത്തെ കോപം മാറി പെട്ടെന്ന് ഒരു ചിരിയോടെ അവളെന്നെ നോക്കി. അവൾടെ
💬 Comments
View all comments