Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]
കൊറച്ചേലും ധൈര്യം വേണം..” പൊട്ടാസ് പോലെ അവള് നിന്ന് തെറിച്ചു ..
“ അമൂൽ ബേബിയോ?? നിന്നോട് ആരാ പറഞ്ഞത് എനിക്ക് ധൈര്യം ഇല്ലെന്ന്..??” സംശയത്തോടെ ഞാൻ അമ്മുവിനെ നോക്കി
“ പിന്നല്ലാതെ.. വേറെ ആരേലും ആയിരുന്നെങ്കിൽ അയാൾക്കിട്ട് ഒരെണ്ണം കൊടുത്തേനെ. ഇതൊരുമാതിരി ..” എന്നിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ട രീതിയിൽ അമ്മു പറഞ്ഞു.
“ എടീ പെണ്ണേ.. നിനക്കെന്താ . അയാള് വെള്ളമടിച്ച് വല്ലോം പറഞ്ഞതിന് കേറി തല്ലണോ??. അതൊന്നും നമ്മൾ മൈൻഡ് ചെയ്യാതെ പോയാ മതി. ”
ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കാൻ നോക്കി.
“ ഇതൊന്നും എങ്ങനാ മൈൻഡ് ചെയ്യാതെ പോകുന്നെ??”
“ നീ അച്ചുവിൻ്റെ അമ്മയെ കണ്ടില്ലേ... അങ്ങേരു എന്തോ പറയാൻ വന്നപ്പോ മൈൻഡ് ചെയ്യാതെ കതകടച്ചത് . അത്രേ ഉള്ളൂ.” ഞാൻ വീണ്ടും വിശദീകരിച്ചു.
ആരുപറഞ്ഞു??. അത് രേവതിയമ്മ മടുത്തിട്ടാ. അയാളെ എത്രവട്ടം എതിർക്കാൻ പോയിട്ടുണ്ടെന്നോ. എന്നിട്ടും ഒരു പ്രയോജനവും ഇല്ലാത്തകൊണ്ടാ. ചോദിക്കാനും പറയാനും അവർക്ക് ആരുമില്ലല്ലോ.??
അമ്മു പറഞ്ഞത് കേട്ടിട്ട് എനിക്കും ഒരു ഇത് തോന്നി.
“ ദേ നോക്കിക്കോ.. അടുത്തവട്ടം എൻ്റെ അമ്മുകുട്ടിക്ക് വേണ്ടി ഒരെണ്ണം അങ്ങേർക്കിട്ട് പൊട്ടിച്ചിരിക്കും. !!! ”
അമ്മുവിനെ ഒന്ന് കൂളാ ക്കാൻ വേണ്ടി ഞാൻ അങ്ങ് തള്ളി വിട്ടു.
“ശെരിക്കും???!! . ” അതിശയത്തോടെ എന്നെ അമ്മു നോക്കി
ഫുൾ കോൺഫിഡൻസോടെ ഞാൻ അവൾക്ക് തലയിളക്കി വാക്ക്കൊടുത്ത്.
പതിയെ അവള് പുരാണം തുടങ്ങി. ഹൊ... ഈ പെൺപിള്ളേരെല്ലാം ഇങ്ങനെ ആയാൽ ഞാനൊക്കെ വല്ലവൻ്റെയും കഷത്തിനിടക്ക് തീരത്തെയുള്ളൂ .
എങ്കിലും അച്ചുവിൻ്റെ പിറന്നാളിന്
💬 Comments
View all comments