Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]
ചേച്ചിപ്പെണ്ണിന് വേണ്ടി എടുത്തു. ഞാൻ മാത്രം ഒന്നും കൊടുത്തില്ല.
കുറച്ച് കാശ് കൊടുത്തിട്ട് പോയി മിട്ടായി വാങ്ങി തിന്നോ എന്ന് പറഞ്ഞാലും അവൾക്ക് സമ്മന്തോഷമാകും. അതിനുള്ള ബുദ്ധിയെ അവൾക്കുള്ളൂ. പക്ഷേ അത് ചെറ്റത്തരമാണ് . അമ്മു തന്നെ ആശ്രയം.
ഗേറ്റ് തുറന്ന് റോഡിലേക്ക് ഇറങ്ങുമ്പോ ഹെഡ്‌ലൈറ്റ് പോലൊരു കഷണ്ടി തല ഞാൻ കണ്ടു. അല്പം പരിചയമുള്ള ഒരു മുഖം. മുരളി... അമ്മുവിൻ്റെ പിറുപിറുക്കൽ ഞാൻ ഉടനെ കേട്ടു.
അയാള് ഞങ്ങൾടെ അടുത്തേക്ക് വന്നു. അമ്മു എൻ്റെ കയ്യിൽ തന്നെ മുറുകെ പിടിച്ചു. മുഖാമുഖം നിന്നിട്ട് അയാള് തല ചെരിച്ചൊന്ന് വീട്ടിലേക്ക് നോക്കി. അവിടെ വാതിൽ പടിയിൽ രേവതിയും അച്ചുവും ഉണ്ടായിരുന്നു.
“ നീ കൊള്ളാല്ലോടാ ചെക്കനെ. വന്നിട്ട് കുറച്ച് ആയപ്പോഴേക്കും വീട്ടിലും കേറീത്തുടങ്ങിയോ. ”
ഒരു വഷളൻ ചിരിയോടെ അയാള് ചോദിച്ചു. നോട്ടം എന്നിലേക്കും കൂടെനിന്ന അമ്മുവിലേക്കും ഒക്കെ മുരളി പായിച്ചു. ഏതോ മാട്ട സാധനം അടിച്ച് കേറ്റിയതിൻറെ നാറ്റം ശിരിക്ക് അറിയുന്നുണ്ടായിരുന്നു
“ ഇന്ന് പിറന്നാൽ ആണെന്ന് ഞാൻ അറിഞ്ഞിരുന്നു. നമ്മളെയൊന്നും വിളിക്കുന്നില്ലേ??? ”
അവിടെ വാതിൽ പടിയിൽ നിന്ന അച്ചുവിനോട് നീട്ടിയൊരു ചോദ്യവും.
അച്ചു എന്തോ പറയാൻ പോയതും രേവതി അവളെ അകത്തേക്ക് കേറ്റി വാതിലടച്ചു. അത് കണ്ടപ്പോ മുരളിയൊന്നു പല്ലിറുമി. എന്നെയൊന്നു അർത്ഥം വെച്ച് നോക്കിയിട്ട് അയാള് നടന്നുപോയി.
ഞാൻ ഒന്നുകൂടെ വീട്ടിലേക്ക് നോക്കിയിട്ട് അമ്മുവിനൊപ്പാം കടയിലേക്കും നടന്നു. നടക്കുന്ന വഴി അവളൊന്നും മിണ്ടിയില്ല.
“എന്താടോ ഒന്നും മിണ്ടാതെ നടക്കുന്നെ??” മൗനം സഹിക്കാതെ ഞാൻ ചോദിച്ചു
“ചേട്ടൻ ഒരു അമൂൽ ബേബി യാ..
💬 Comments
View all comments