Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]
നമ്മൾ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നടക്കുമെന്നാ
“ ഹോ?? എന്നാ എന്താ ആഗ്രഹിച്ചത്??”ഞാൻ വീണ്ടും തിരക്കി
“ഞാൻ പറയില്ല... പിന്നെ അത് നടക്കില്ല.”അച്ചു കുട്ടികളുടെ കൊഞ്ചലിൽ നിരസിച്ചു.
കേക്ക് മുറിച്ച് ആദ്യം അമ്മക്ക്. അമ്മ മകൾക്ക്. പിന്നെ അമ്മുവിന്. അമ്മു അതിൽ നിന്നും കുറച്ച് ക്രീം തോണ്ടി അച്ചുവിൻ്റെ കവിളിൽ തേച്ചു . കൂടെ കൊണ്ടുവന്ന സമ്മാന പൊതി അച്ചുവിനു കൊടുത്തു. അടുത്തത് ഞാനാണ്. എനിക്കും തന്നു ഒരു പീസ് കേക്ക്. കീഴ്‌വഴക്കം പോലെ കുറച്ചെടുത് അവളുടെ വായിലേക്കും വെച്ചുകൊടുത്തു.
അമ്മു ചെയ്തപോലെ എൻ്റെ വിരലിൽ പറ്റിയ ക്രീം ഞാൻ അച്ചുവിൻ്റെ മറ്റെ കവിളിൽ തേച്ചു. ഒരു പഞ്ഞി പോലെയോ അതോ അതിൻ്റെ മൃദുലത പറഞ്ഞറിയിക്കാൻ മറ്റൊന്നും ഞാൻ അനുഭവിച്ചിട്ടില്ല. അത്രമേൽ തുടുത്തത്തായിരുന്നു അവളുടെ കവിളുകൾ.
ബാക്കിവന്ന കേക്ക് മുറിച്ച് പീസുകളാക്കി രേവതി ചെറിയ ടിന്നുകളിലാക്കി . ഒരുപാട് വൈകിയില്ല. ഇറങ്ങുമ്പോൾ ഓരോ ടിന്ന് എനിക്കും അമ്മുവിനും തന്നു.
“വന്നതിന് നന്ദി കേട്ടോ. അച്ചു നല്ല ഹാപ്പിയാണ്.”രേവതി.
അതെന്നെ ശെരിക്കും ഞെട്ടിച്ചു. അവരുടെ ശബ്ദത്തിലെ കാഠിന്യം ഇപ്പോഴില്ല. കണ്ണുകളിൽ ഒരു തിളക്കം. സ്ത്രീസഹചമായ ഒരു ഭാവം ഞാൻ അവരുടെ മുഖത്ത് കണ്ടു. ആദ്യമായി.
“വേണ്ട... നന്ദി ഒന്നും വേണ്ട.. കൊറേ നളായി ഇതുപോലെ ഒരു സന്തോഷകാര്യത്തിൽ ഒക്കെ കൂടിയിട്ട്.” എൻ്റെ ഉള്ളിലുള്ളത് ഞാനും പറഞ്ഞു.
..
വരുമ്പോഴുള്ള മാനസികാവസ്ഥ അല്ല ഇപ്പോഴെനിക്ക്. അവിടം വല്ലാതെ സുപരിചിതമായിരിക്കുന്നു. അച്ചുവിന് പിറന്നാൽ സമ്മാനമായി ഒന്നും കൊടുക്കാൻ പറ്റിയില്ലെന്ന വിഷമം മാത്രമേ ഉള്ളൂ. അമ്മു അവൾടെ ചെറിയ സമ്പാദ്യം മുഴുവൻ അവൾടെ
💬 Comments
View all comments