Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]
വിശപ്പ് അന്നും ഇന്നും ശ്രീയ്ക്ക് ഒരുപോലാ. പിന്നേ അവിടെയോക്കെ കുറച്ച് കറങ്ങി അത്യാവശ്യം സാധനവും വാങ്ങി നേരെ വീട്ടിലേക്ക് പോയി. പോകുന്ന വഴി നമ്മുടെ അച്ചൂനെയും രേവതിയെയും കണ്ടു്. ആ വരവ് കണ്ടാലറിയാം അമ്പലത്തിൽ പോയിട്ടുള്ള വരവാണെന്ന്.
ഒരു പട്ടുപാവാടയും ബ്ലൗസിൽ അങ്ങനെ കത്തി നിൽക്കുവാണ് അച്ചു. കൂടെ അവൾടെ അമ്മയും. അമ്മയുടെ കാര്യം പിന്നെ പറയണ്ടല്ലോ. Real beauty lies simple. യാതോരു മിനുക്ക് പണികളും ഇല്ലണ്ട് ദേ അമ്മയും മോളും ഇങ്ങനെ ഈ വെയിലുറച്ച് തുടങ്ങിയ സമയത്ത് കൺമുന്നിലൂടെ നടന്ന് പോകുമ്പോ .. എൻ്റെ പൊന്നു സാറേ.. ചുറ്റുമുള്ളതോന്നും കാണാൻ പറ്റൂല.
അച്ചു കണ്ടപാടെ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈയ്യാട്ടി. അത് കണ്ട് രേവതിയും നോക്കി. കണ്ട സ്ഥിതിക്ക് ഒന്ന് നിന്ന് സംസാരിക്കാതെ പോയാൽ മോശമല്ലേ എന്നു കരുതി വണ്ടിനേരെ അവർക്ക് മുന്നിൽ ചെന്ന് നിർത്തി.
“ രാവിലെ അമ്മേം ആയിട്ട് അമ്പലത്തിൽ പോയതാണോ ?? ”
അച്ചൂനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു. മറുപടിയായി ഒരു ചിര് മാത്രം. അതെപ്പോഴും ആ മുഖത്ത് ഉള്ളതാണ്.
കൂടെ നിക്കുന്നകൊണ്ട് രേവതിയോടും എന്തേലും ചോയ്ക്കണമല്ലോ.
“ ഇന്ന് ജോലിക്ക് പോകണ്ടായിരുന്നോ?? ”
“ ഇല്ല, sunday മാർക്കറ്റ് അവധിയാണ്. ”
മുഖത്തെ ശാന്തഭാവത്തിലും ശബ്ദത്തിലെ കടുപ്പം എന്നെയൊന്ന് വലച്ചു.
എങ്കിലും എന്തേലും ഒക്കെ ചോയ്ക്കണ്ടെ.
“ എല്ലാ ഞായറിനും അമ്പലത്തിൽ പോകാറുണ്ടോ??
അല്ലാ.. കഴിഞ്ഞ പ്രാവശ്യവും പോകുന്നത് കണ്ടായിരുന്നു. ”
രേവതിയുടെ മുഖത്തെ സംശയം കണ്ട് ഞാനൊന്ന് വ്യക്തമാക്കി.
“ ഏയ് അങ്ങനെ പതിവല്ല. ഇന്ന്
💬 Comments
View all comments