Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]
പിന്നെ ഇവൾടെ പിറന്നാളാണ്. അപ്പോ ഒന്ന് രണ്ട് അമ്പലങ്ങളിൽ പോകാമെന്ന് കരുതി.”
“ പിറന്നാളോ?? എന്നിട്ട് ഇന്നലെ എന്നോടൊന്നും പറഞ്ഞില്ലല്ലോ?? ”
അച്ചുനേ നോക്കി മുഖം ചുളിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ അത് ഞാനും അറിഞ്ഞില്ലർന്നു..അത് എനിക്ക് രണ്ട് birthday ഒണ്ട്. ഇത് രണ്ടാമത്തെയാ ”
“ എന്തോന്ന്.?? രണ്ട് പിറന്നാളോ?? അതെന്നാ നിന്നെ രണ്ടായിട്ടാണോ പേറ്റിട്ടത്.?? ഹേ ”
“ പോ... അങ്ങനെയൊന്നുമല്ല.. അമ്മയാ പറഞ്ഞേ ഇന്ന് ആണെന്ന്. ”
അച്ചു അൽപ്പം കൊഞ്ചി പറഞ്ഞു. എങ്കിലും എൻ്റെ ശ്രദ്ധ പോയത് മുഖം പാതി മറച്ച് ചിരിക്കുന്ന രേവതിയിലാണ്. അതിനും മാത്രം വല്യ തമാശയാണോ ഞാൻ പറഞ്ഞെ??
സത്യത്തിൽ അതെനിക്കൊരു പുതിയ അനുഭവമായിരുന്നു.
“ ഇന്ന് എൻ്റെ വീട്ടിൽ വരുവോ.. പായസം തരാം. അമ്മുവും വരുന്നുണ്ട്." അത് കേട്ടെങ്കിലും രേവതിയുടെ മുഖത്തെ ഞെട്ടൽ ഞാനൊന്ന് ശ്രദ്ധിച്ചു. അച്ചുവിനെ അവർ വല്ലാത്ത രീതിയിൽ നോക്കിദഹിപ്പിക്കുന്നു. എന്നെ വീട്ടിലേക്ക് വിളിച്ചത് തീരെ ഇഷ്ടമായില്ല എന്നുതോന്നുന്നു. എനിക്കാകെ വല്ലണ്ടായി.
രേവതിയുടെ മുഖത്തെ മാറ്റം ഞാൻ കണ്ടെങ്കിലും അച്ചു യാതൊരു നോട്ടവും ഇല്ലാണ്ട് എന്നെ ക്ഷണിക്കുകയാണ്. എന്തെങ്കിലും തിരക്ക് പറഞ്ഞ് ഒഴിഞ്ഞാലോ എന്നു കരുതിയെങ്കിലും വന്നില്ലേൽ പിന്നെ ഒരിക്കലും മിണ്ടില്ലെന്നായി പെണ്ണ്. ഇതിനും മാത്രം അടുപ്പം അവൾക്ക് എന്നോടുണ്ടോ??
ഞാൻ ഒരു വഴിക്ക് അടുന്നില്ലെന്ന്ന് കണ്ട് അമ്മേം കൂട്ടുപിടിച്ചു.
അവസാനം രേവതി അത് പറഞ്ഞു. എന്നെയും മോൾടെ നിർബന്ധത്തിന് വഴങ്ങി ക്ഷണിച്ചു.
രേവതി ക്ഷണിച്ചെങ്കിലും പോകണോ വേണ്ടയോ എന്നൊരു സംശയം എൻ്റെയുള്ളിൽ തന്നെ നിന്നു.
തിരികെ വീട്ടിലേക്ക് പോകുമ്പോഴെല്ലാം എൻ്റെ മനസ്സിൽ
💬 Comments
View all comments