Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും [ദുഷ്യന്തൻ]
ചോദിച്ചെങ്കിലും ഞാൻ തലതാഴ്ത്തി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
അവസാനം അവൻ്റെ വായിൽ സരസ്വതി വിളയാടിയപ്പോ ഞാൻ നേരെ നോക്കാതെ പറഞ്ഞു.
“ അത് ഞാൻ വിട്ടെടാ. അവൾക്ക് താൽപര്യം ഇല്ല."
“ എന്നവള് പറഞ്ഞോ??” അവൻ അൽപ്പം ബുദ്ധിമുട്ടിയാണ് ചോദിച്ചത്.
“ ഏയ്..ഞാനൊന്നും പറഞ്ഞില്ല. പറയുന്നതിന് മുൻപേ അങ്ങ് പെണങ്ങി പോയി. പിന്നെങ്ങനാ?”
ഈ ശബ്ദം എൻ്റെ കാതിൽ മുഴങ്ങിയപോൾ എൻ്റെ ഹൃദയം മന്ത്രിച്ചു.
ഞൻപെട്ടന്ന് തലയുയർത്തി വലത്തേക്ക് നോക്കി. എൻ്റെ അടുത്തായി ഇരിക്കുന്നു. രമ്യ.
കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്താന്ന് വെച്ചാൽ ഈ മുഖത്ത് ഇപ്പൊ ഒരു പഞ്ചിരിയുണ്ട്. ഈ കണ്ണുകൾ എന്നെ തന്നെയാണ് നോകുന്നത്.
“ അപ്പോ ... എങ്ങനാ എന്താന്ന് വെച്ചാ പറ വേഗം..മച്ചാ നീ പറഞ്ഞത് അവള് കേട്ടു. ഇനി അവള് പറയുന്നത് നീയും കേൾക്ക്. "
ഞാൻ മണിയുടെ മുഖത്തേക്ക് നോക്കി. എൻ്റെ കണ്ണുകൾ പതിയെ രമ്യയിലേക്ക് തിരിഞ്ഞു. യാതൊരു ഭാവവ്യത്യാസവും ഇല്ലാണ്ട് അവള് എന്നെ തന്നെ നോക്കി ഇരുന്നു.
“നിങ്ങള് ലാഗ് അടിപ്പിക്കാതെ. നോ പറഞ്ഞിട്ട് എണ്ണീച്ച് പോ രണ്ടും." റാണി ഒട്ടും ക്ഷമയില്ലാണ്ട് പറഞ്ഞു.
“അപ്പോ പറയാല്ലേ????” അൽപ്പനേരത്തെ മൂകതക്ക് ശേഷം രമ്യ പറഞ്ഞു.
അവളുടെ അടുത്ത വാക്കുകൾക്കായി ഞാൻ കൊതിച്ചു. അത് ഒരിക്കലും നോ എന്ന് ആകരുതെ എന്ന് സകല ദൈവങ്ങളേം വിളിച്ച് പറഞ്ഞു.
“എനിക്ക് പപ്സ് ഭയങ്കര ഇഷ്ടമാ. ” രമ്യ ഒരു നാണത്തോടെ പറഞ്ഞു.
“ പപ്‌സോ??!! ... പപ്‌സിൻ്റെ കാര്യമല്ല.. ഇവനെ ഇഷ്ടമാണോന്നാ ചോദിച്ചേ?? ” മണി അലറി.
അവള് എന്ത് മൈരു പറഞ്ഞാലും അമൃത് പൊഴിയുന്ന പോലിരിക്കുവാണ് ഞാൻ. പക്ഷെ പപ്‌സ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.
ഇവള് ഇത് എന്ത് തേങ്ങയ പറയുന്നത് എന്നുള്ള രീതിയിലാണ് റാണി. റാണിയെ നോക്കി ഒന്ന് കണ്ണടച്ച് കാട്ടിയിട്ട് രമ്യ എന്നെ നോക്കി തുടർന്നു.
“ എനിക്ക് പപ്സ് ഇഷ്ടമാ.. so.. എനിക്ക് എന്നും പപ്സ് വാങ്ങിച്ച് തരുവോ??? ”
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ എനിക്ക് അൽപ്പം സമയം വേണ്ടിവന്നു. രമ്യയുടെ മുഖത്തെ നാണവും മണിയുടെ മുഖത്തെ ചിരിയും എല്ലാം എൻ്റെ ഹൃദയമിടിപ്പ് കൂട്ടി. ഞാൻ രമ്യയെ നോക്കി.
എസ് നിമിഷം അവള് എന്നോട് പറഞ്ഞു...
I love you...
സത്യത്തിൽ കരച്ചില് വന്നുപോയി. സന്തോഷം കൊണ്ടാ....
എൻ്റെ ഇനിയുള്ള കോളജ് ലൈഫിലെ വരാനിരിക്കുന്ന സുന്ദര ദിനങ്ങളെ
💬 Comments
View all comments