Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും [ദുഷ്യന്തൻ]
അൽപ്പം പരിഭ്രമത്തോടെ ഞാൻ അവളോട് ചോദിച്ചു .
“ അറിയില്ലേ... എൻ്റെ പേരെന്താണെന്ന്..?? ” അൽപ്പം കടുപ്പിച്ചാണ് മറുപടി പറഞ്ഞതെങ്കിലും ആദ്യമായി അവളുടെ ശബ്ദം ഇത്രക്ക് അടുത്ത് നിന്ന് കേൾക്കുന്നത്തിൻ്റെ ത്രില്ലിലായിരുന്നു ഞാൻ.
“അറിയതകൊണ്ടല്ലേ ചോദിച്ചത് "
ഞാനും പവർ ഒട്ടും കുറച്ചില്ല.
“ എന്നാ അറിയണ്ട . "
“അയ്യോ അങ്ങനെ പറയല്ലേ.. പേരൊന്ന് പറ കൊച്ചെ"
“കൊച്ചോ?? ആരാഡോ തൻ്റെ കൊച്ച്.?? ”
“ പേര് പറഞ്ഞാലല്ലേ വിളിക്കാൻ പറ്റൂ.അല്ലേൽ കൊച്ചെന്നൊക്കെ വിളിക്കാം .”
“എടോ താൻ കൊറച്ച് നാളായിട്ട് എൻ്റെ പുറകെയാണല്ലോ. ക്യാൻ്റീനിൽ പോയാൽ അവിടെ ദേ ഇപ്പൊ ഇവിടിരുന്നവനെ മാറ്റിയിട്ട് ഇവിടേം വന്നെക്കുന്നു, തനിക്ക് എന്താ വേണ്ടേ??? ”
“ തന്നെ... എനിക്ക് തന്നെയാ വേണ്ടത് . എന്താ തരുമോ ”
പെട്ടന്നുള്ള ഒരു ആക്ക്രാന്തത്തിൽ അങ്ങ് പറഞ്ഞതാ. പക്ഷെ അത് കഴിഞ്ഞാണ് തെറ്റായിപ്പോയി എന്ന് മനസ്സിലായത്.
“ ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ... ക്ലാസിലാണേൽ ഒരുത്തൻ സമാധാനം തരാതെ പിറകെ നടക്കുവാ. ഇഷ്ടമല്ലെന്ന് പല വട്ടം പറഞ്ഞതാ. എന്നിട്ടും
.ദേ ഇപ്പോ അടുത്തത്. ”
“ പിന്നാലെ നടന്ന് ശല്യം ചെയ്യാനൊന്നും ഞാനില്ല. എൻ്റെ ഇഷ്ടമൊന്ന് പറയണമെന്ന് തോന്നി. അത്രേ ഒള്ളൂ. നോ ആണെങ്കിൽ പറയാം. പിന്നെ ഞാൻ ഒരിക്കലും തൻ്റെ മുന്നിൽ വരില്ല. ”
പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ അങ്ങ് തുറന്നടിച്ചു പറഞ്ഞു. മറുപടിക്കായി എൻ്റെ ഹൃദയം മിടിച്ചു. പക്ഷെ ഉണ്ടായില്ല. പിന്നെ ക്ലാസിൽ സാർ വന്നത് കൊണ്ട് ഞാൻ എഴുന്നേറ്റ് പുറകിൽ ഇരുന്നു.
എന്തോ വല്ലാത്തൊരു വെഷമം.ആദ്യമായിട്ട് ഒരു പെണ്ണിനോട് തോന്നിയ ഇഷ്ടം. അതും ദേ ഇങ്ങനായി. മണിയും റാണിയും എന്നെ തന്നെനോക്കി ഇരിക്കുവാണ്.
ചെറിയൊരു ചിരി വരുത്തിക്കൊണ്ട് അവനെ നോക്കി കണ്ണിറുക്കി കാണിച്ചു. അത്രേ കഴിഞ്ഞുള്ളൂ.
എൻ്റെ പ്ലാനുകളും സ്വപ്നങ്ങളും എല്ലാം പൊളിഞ്ഞ് വീണു . പരീക്ഷക്ക് പൊട്ടും എന്നത് ഉറപ്പായി. രാത്രി ഉറക്കം കളഞ്ഞ് ഇരുന്ന് പഠിച്ചതെല്ലാം മറന്നുപോയി. എന്തൊക്കെയോ കുത്തിക്കുറിച്ചിട്ട് ഒന്ന് മയങ്ങി. പേപ്പറും കൊടുത്ത് ക്ലാസിൽ നിന്ന് ഇറങ്ങി നടക്കുമ്പോ പിന്നീന്ന് മണിയുടെ ചോദ്യങ്ങൾ കേൾക്കാം.
ഉത്തരം കിട്ടാതെ വന്നപ്പോ അവൻ പിന്നെ പിറകെ വന്നില്ല . നേരെ പോയി കാൻ്റീനിൽ. അടുത്ത നിമിഷം മണി ഇവിടെവരും എന്ന് എനിക്ക് അറിയാം. വിശ്വാസം തെറ്റിയില്ല . അവൻ വന്നു. കൂടെ റാണിയും. എൻ്റെ എതിർവശത്തെ കസേരയിലിരുന്ന് ഒത്തിരി
💬 Comments
View all comments