0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]

Author : kkstories Read All Parts 366

നിൽക്കുകയായിരുന്നു )
സച്ചു: ചേച്ചി ഞാൻ കുറച്ച് നേരം കളിക്കാൻ പൊയ്ക്കോട്ടേ
അച്ചു : ആ ചേച്ചിടെ കുട്ടി പോയി കളിച്ചോ ട്ടോ ആരോടും വഴക്കുണ്ടാക്കല്ലെ എൻ്റെ കുട്ടി കേട്ടോ
സച്ചു: ഇല്ല ചേച്ചി ഞാൻ ആരോടും വഴക്കുണ്ടാക്കില്ല ട്ടോ എന്നാ ഞാൻ പോകുവാണെ ( അതും പറഞ്ഞു സച്ചു കളിക്കാൻ പോയി )
അമ്മു : ഡീ അച്ചൂ നീ എന്താ ചെയ്യുന്നേ ഒന്നിങ്ങു വന്നേ
അച്ചു: എന്താടി പെണ്ണേ ഒന്ന് ഡ്രസ്സ് മാറ്റാനും സമ്മതിക്കില്ലെ നീയ്യ്
അമ്മു : ഡ്രസ്സ് മാറിയിട്ട് വന്നാൽ മതി മോളെ ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാം
അച്ചു : നീ പുറത്ത് നിൽക്കാതെ അകത്തേക്ക് വാ പെണ്ണേ വാതിൽ ചാരിയിട്ടെ ഉള്ളൂ
(വാതിൽ തുറന്നു അകത്തു കയറിയ അമ്മു ഡ്രസ്സെല്ലാം മാറി നിൽക്കുന്ന അച്ചുവിനെ കണ്ടതും )

അമ്മു : ഡീ നമുക്ക് നാളെ അമ്പലത്തിൽ പോയാലോ കുറേ ആയില്ലേ പോയിട്ട്
അച്ചു : എടീ എനിക്കും പോകണമെന്നൊക്കെ ഉണ്ട് പക്ഷെ നിനക്ക് അറിയാലോ ഇവിടുത്തെ സാഹചര്യം നല്ല ഒരു ഡ്രസ്സ് പോലും ഇല്ല പുറത്ത് ഇംഗോട്ടെങ്കിൽപോവുമ്പോൾ ഇടാൻ അതാ ഞാൻ അമ്പലത്തിൽ പോവാൻ മടി കാണിക്കുന്നത് അല്ലതെ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ( അത് പറഞ്ഞപ്പോൾ അച്ചുവിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു )

നിനക്ക് അറിയാലോ അമ്മൂസെ (അച്ചുവിനു സന്തോഷമോ സങ്കടമോ വന്നാൽ അമ്മുവിനെ അമ്മൂസെ എന്നാണ് വിളിക്കാറ് അത് അമ്മുവിനും അറിയാം) ഞാൻ കോളേജിൽ വരുന്നത് തന്നെ മുഷിഞ്ഞു കീറാൻ ആയ ഡ്രസ്സ് ഇട്ടു കൊണ്ടാണ് എന്നുള്ളത് എനിക്ക് ഇല്ലെങ്കിലും കുഴപ്പമില്ല പക്ഷേ സച്ചുവിൻ്റെ

കാര്യമാണ് യൂർണിഫോം ഉള്ളത് കൊണ്ട് ഇൻ്റെ കുട്ടിക്ക് കീറിയത് ഇട്ട് സ്കൂളിൽ പോകേണ്ടി വരില്ല അല്ലെങ്കിൽ അവനും എന്നെ പോലെ കീറിയതും മുഷിഞ്ഞതും ഇട്ടു പോകേണ്ടി വന്നേനെ ( ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അച്ചു കരഞ്ഞു പോയിരുന്നു കേട്ട് നിന്ന അമ്മുവിന് പോലും അറിയാതെ കണ്ണ് നിറഞ്ഞു പോയി )

അമ്മു : എല്ലാം ശരിയാവും ട്ടോ നീ ഇങ്ങനെ കരയല്ലേ ഞാനും എൻ്റെ അമ്മയുമൊക്കെ ഇല്ലെ നിൻ്റെ കൂടെ നീ ദൈര്യമായിരിക്ക് ഒരുനാൾ എല്ലാം ശരിയാവും

അച്ചു : ആ പ്രതീക്ഷയൊന്നും ഇപ്പൊ എനിക്കില്ല ഡീ സച്ചുവിനെയെങ്കിലും എനിക്ക് നല്ലപ്പോലെ നോക്കണം എന്നുണ്ട് പക്ഷേ നിനക്ക് അറിയാലോ ഇവിടെ ഞങ്ങൾ കഴിഞ്ഞ് കൂടുന്നത് തന്നെ എങ്ങനെയോ

💬 Comments

View all comments