0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]

Author : kkstories Read All Parts 803

തന്നെ ഡിസ്റ്റാർജ് ആക്കം എന്നും പറഞ്ഞു അങ്ങനെ സച്ചുവിനെ ഡിസ്റ്റാർജ് ആക്കി
ഡിസ്റ്റാർജ് ആയ സച്ചുവിനോട് എന്താണ് ഉണ്ടായത് എന്ന് ചോദിച്ചപ്പോൾ അജുവിൻ്റെ കാർ കാണാൻ പോയപ്പോൾ കാൽ വഴുതി വീണത് ആണെന്ന് പറഞ്ഞു അവൻ അവൻ്റെ പേടി ഇപ്പോഴും മാരിയിട്ടില്ലായിരുന്നു അച്ചുവും അമ്മുവും പതിയെ അവൻ്റെ ഉള്ളിലെ പേടി മാറ്റി മാറ്റി എടുക്കാൻ ശ്രമിച്ചു സച്ചുവിന് നടക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു അതുകൊണ്ട് അവർ ഒരു വീൽചെയർ എടുത്ത് സച്ചുവിനെ അതിൽ ആണ് പുറത്തേക്ക് കൊണ്ടുപോയത് അവർ പുറത്ത് എത്തിയപ്പോഴേക്കും അജു ബിൽ ഫുൾ സെറ്റിൽ ചെയ്തിരുന്നു കൂടാതെ സച്ചുവിന് കഴിക്കാൻ ഉള്ള രണ്ടു മെഡിസിനും അജു വാങ്ങിയിരുന്നു പുറത്തേക്ക് വന്ന അജു അവരെ കണ്ട് അടുത്തേക്ക് ചെന്നു)
അജു : അശ്വതി ഇതാ അനിയന് കഴിക്കാൻ ഉള്ള മരുന്ന് ആണ് പിന്നെ ഇത് ഇവിടെ ഡോക്ടറെ കാണിച്ചതിൻ്റെ പേപ്പേഴ്സും ഇത് കയ്യിൽ വച്ചൂളൂ
അച്ചു : താങ്ക്സ് നന്ദിയുണ്ട് ഞങ്ങൾക്ക് വേണ്ടി ഇത്രയും ചെയ്തതിന്
അജു : മോനേ സച്ചു പേടിക്കേണ്ട ട്ടോ എല്ലാം പെട്ടെന്ന് മാറും കേട്ടോ
അമ്മു : ഇനിയിപ്പോ കുറച്ച് ദിവസം സ്കൂളിൽ പോകേണ്ടി വരില്ലല്ലൊ അല്ലെടാ ചെക്കാ
സച്ചു : ചേച്ചി ഞാൻ കാരണം എൻ്റെ ചേച്ചി ഒരുപാട് വേദനിച്ചു ല്ലേ
അച്ചു : അതൊന്നും സാരമില്ല എൻ്റെ കുട്ടിക്ക് ഒന്നും വരാതെ എൻ്റെ കൃഷ്ണൻ കാത്തല്ലോ അത് മതി ചേച്ചിക്ക് ഇനി എൻ്റെ കുട്ടി അതൊന്നും ആലോചിച്ച് സങ്കടപ്പെടേണ്ട ട്ടോ നമുക്ക് വേഗം വീട്ടിൽ പോവാൻ നോക്കാം

💬 Comments

View all comments